കുടുംബങ്ങളിലെ ഏകാന്തതക്കുള്ള പരിഹാരമെന്താണ്?

കുടുംബങ്ങളിലെ ഏകാന്തതക്കുള്ള പരിഹാരമെന്താണ്?

വത്തിക്കാന്‍: വീPope_Francis_celebrates_the_opening_Mass_for_the_Ordinary_Synod_of_Bishops_on_the_Family_Oct_4_2015_Credit_Daniel_Ibaez_CNAടകങ്ങളില്‍ നിങ്ങള്‍ ഏകരാണോ? സമൂഹത്തില്‍ നിങ്ങള്‍ എന്തെന്നില്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടോ? കാരണം കണ്ടെത്താനാകാത്ത വേദന നിങ്ങളെ ഭരിക്കുന്നുണ്ടോ? എന്നാല്‍ ഇവയ്‌ക്കൊക്കെയുള്ള പരിഹാരമാര്‍ഗ്ഗമായാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചതെന്നാണ് ഇന്നലെ വത്തിക്കാനില്‍ ആരംഭിച്ച സിനഡില്‍ പങ്കെടുത്ത അംഗങ്ങളോട് മാര്‍പാപ്പ പറഞ്ഞത്. സിനഡിനു തുടക്കം കുറിച്ചു കൊണ്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യമാണ് കുടുംബബന്ധങ്ങളുടെ അടിസ്ഥാനശില. ഒരുമിച്ചുള്ള പങ്കുവെയ്ക്കലിലും പരസ്പരമുള്ള സ്‌നേഹത്തിലും ഇരുവരും ആനന്ദം കണ്ടെത്തണം. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ദൈവം സൃഷ്ടികര്‍മ്മത്തിലൂടെ സ്ത്രീക്കും പുരുഷനും രൂപം നല്‍കിയത്.

ആദിപിതാവായ ആദം ഏകനായിരുന്നു എന്ന് ദൈവം മനസ്സിലാക്കിയതു കൊണ്ടാണ് അവനു തുണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചത്. പുതിയ കാലത്തിലും ഇത്തരത്തിലുള്ള ഏകാന്തതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഈ ശൂന്യത പരിഹരിക്കപ്പെടണമെങ്കില്‍ സ്ത്രീയും പുരുഷനും ഐക്യത്തില്‍ വര്‍ത്തിക്കണമെന്നും ഇതാണ് ദൈവത്തിന്റെ സ്വപ്‌നമെന്നും പാപ്പ പറഞ്ഞു.

You must be logged in to post a comment Login