കുടുംബങ്ങളുടെ ലോക മീറ്റിംങ്ങിന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

കുടുംബങ്ങളുടെ ലോക മീറ്റിംങ്ങിന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

imagesഫിലാഡെല്‍ഫിയയില്‍ കുടുംബങ്ങളുടെ ലോക മീറ്റിംഗിനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. നഗരത്തിലൂടെ തീര്‍ത്ഥാടകര്‍ക്കും താമസകാര്‍ക്കും വിഹരിക്കുന്നതിനുവേണ്ടി പുതിയ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി.

ഐബിഎം, കുടുംബങ്ങളുടെ ലോക മീറ്റിംഗ് സംഘാടകരും ചേര്‍ന്നാണ് ‘ഗോ ഫിലാഡെല്‍ഫിയ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന് ജന്മം നല്‍കിയത്. പ്രദേശത്തെ സംസ്‌കാരിക സ്ഥാപനങ്ങളെക്കുറിച്ച്, കുടുംബ-സൗഹൃദ പരിപാടികള്‍ എന്നിവ സെപ്റ്റംബര്‍ 18-29 തീയ്യതികളില്‍ നടക്കുകയാണെങ്കില്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്, ഫിലാഡെല്‍ഫിയ അതിരൂപതയിലെ സംഘാടകന്‍ പറഞ്ഞു.

ആപ്ലിക്കേഷന്‍ വഴി തീര്‍ത്ഥാടകര്‍ക്ക് ഫിലാഡെല്‍ഫിയയിലെ സ്ഥാപനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മാപ്പ് എന്നിവയെക്കുറിച്ച് തത്ക്ഷണം അറിയുവാനുള്ള സൗകര്യം ഉണ്ട്. സെപ്റ്റംബര്‍ 28ന് നടക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കുര്‍ബാന 8 വ്യത്യസ്ഥ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തും ആളുകള്‍ക്ക് ശ്രവിക്കാന്‍ സാധിക്കും.

‘സ്മാര്‍ട്ട്‌ഫോണുകളുടെ കടന്നു കയറ്റം നമ്മുടെ ജീവിത രീതിയെ മാറ്റിമറിച്ചു, പ്രത്യേകിച്ച് ലോക മീറ്റിംങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍’, കുടുംബങ്ങളുടെ ലോക മീറ്റിംങ്ങ്-ഫിലാഡെല്‍ഫിയ 2015 നിര്‍വ്വാഹക അദ്ധ്യക്ഷന്‍ ഡൊണ്ണാ ക്രില്ലെ ഫാര്‍റെല്‍ പറഞ്ഞു.

You must be logged in to post a comment Login