കുടുംബങ്ങളെ ദൈവികമൂല്യങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് സഭയുടെ കടമ

കുടുംബങ്ങളെ ദൈവികമൂല്യങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് സഭയുടെ കടമ

ബാംഗ്ലൂര്‍: കുടുംബങ്ങളെ ദൈവികമൂല്യങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് സഭയുടെ കടമയാണെന്ന് അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷഫ് ഡോ. സാല്‍വത്താരോ പെനാച്ചിയോ. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ മുപ്പത്തിരണ്ടാമത് പ്ലീനറി അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യവര്‍ഷത്തില്‍ ഈശോയുടെ കാരുണ്യമുഖം ലോകത്തിന് കാട്ടിക്കൊടുക്കാന്‍ കഴിയത്തക്കവിധത്തിലുള്ള പുതിയ അജപാലനപദ്ധതികളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തിയെടുക്കണമെന്നും കുടുംബബന്ധങ്ങളെ ശക്തീകരിക്കാനും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ഇതുവഴി സഭയ്ക്ക് അവസരം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login