കുടുംബങ്ങള്‍ക്കുള്ള സഭയുടെ ശുശ്രൂഷകളില്‍ നിറയേണ്ടത് കരുണയും ക്ഷമയും: കര്‍ദിനാള്‍ ക്ലീമിസ്

കുടുംബങ്ങള്‍ക്കുള്ള സഭയുടെ ശുശ്രൂഷകളില്‍ നിറയേണ്ടത് കരുണയും ക്ഷമയും: കര്‍ദിനാള്‍ ക്ലീമിസ്

കൊച്ചി: കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അജപാലനശുശ്രൂഷയില്‍ കൂടുതല്‍ കരുണയും ക്ഷമയുമുള്ളവരാകണം വൈദികരെന്ന് കെസിബിസി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാബാവ.

കേരളസഭയിലെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

ഇന്ന് തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവമായി കാണണം. അതിനാല്‍ സഭയുടെ ശുശ്രൂഷകള്‍ കൂടുതലും കുടുംബകേന്ദ്രീകൃതമാകേണ്ടത് ആവശ്യമാണെന്നും കത്തോലിക്കാബാവ പറഞ്ഞു.

കേരളസഭയ്ക്ക് ഒരു കുടുംബ അജപാലന മാര്‍ഗരേഖ തയ്യാറാക്കുന്നതിന് കെസിബിസി ഫാമിലി കമ്മീഷനെയും ദൈവശാസ്ത്രകമ്മീഷനെയും ചുമതലപ്പെടുത്തി.

മെത്രാന്മാരും ദൈവശാസ്ത്രപണ്ഡിതരും സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറോളം പേര്‍ ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

You must be logged in to post a comment Login