കുടുംബങ്ങള്‍ സമൂഹത്തെ കിരാതത്വത്തില്‍ നിന്ന് രക്ഷിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

കുടുംബങ്ങള്‍ സമൂഹത്തെ കിരാതത്വത്തില്‍ നിന്ന് രക്ഷിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

famlyവത്തിക്കാന്‍: കുടുംബങ്ങളാണ് സമൂഹത്തെ കിരാതത്വത്തില്‍ നിന്നും സംരക്ഷിക്കുന്നതെന്ന് പരിശുദ്ധ പിതാവ് കുടുംബത്തെക്കുറിച്ചുള്ള പുതിയ പ്രബോധന പരമ്പരയില്‍ പറഞ്ഞു. പൊതുവേദിയില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കവെ ആയിരുന്നു പരാമര്‍ശം.
കുടുംബബന്ധങ്ങളെ ഉപരിപ്ലവമായി മാത്രം കാണുന്നവര്‍ ഒന്നുംതന്നെ മനസ്സിലാക്കുകയില്ലെന്നും പ്രസംഗമധ്യേ പാപ്പ പറഞ്ഞു. യുദ്ധങ്ങളാണ് എല്ലാത്തരത്തിലുള്ള ദാരിദ്യത്തിന്റെ മാതാവ് എന്നും പാപ്പ പറയുകയുണ്ടായി. ‘കുടുംബങ്ങള്‍ യുദ്ധത്താലും പണത്തെ പൂജിക്കുന്ന സമ്പദ്ഘടനകളാലും നയങ്ങളാലും ദുര്‍ബലമാക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്നു’ പാപ്പ അഭിപ്രായപ്പെട്ടു. ഇല്ലായ്മയിലും പ്രതിസന്ധിഘട്ടങ്ങളിലും ബന്ധങ്ങള്‍ പരിരക്ഷിച്ചുകൊണ്ടു കുടുംബങ്ങള്‍ മുന്നോട്ട് പോകുന്നത് ശരിക്കും ഒരത്ഭുതം തന്നെയാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കുടുംബ ബന്ധങ്ങളും അടുപ്പവുമൊക്കെ ജീവിതനിലാവരത്തിന് ഉപരിപ്ലവമായി മാത്രം കാണുന്ന നേതാക്കന്മാര്‍ക്ക് ഇതൊന്നും മനസിലാവുകയില്ലെന്നംു പിതാവ് അഭിപ്രായപ്പെട്ടു. ‘പകരം ഇത്തരം കുടുംബങ്ങള്‍ക്കു മുന്നില്‍ മുട്ടുകള്‍ മടക്കുവാന്‍ നാം തയ്യാറാവണം. ഇവയാണ് മനുഷ്യത്വത്തിന്റെ വിദ്യാലയങ്ങള്‍; ഇവ സമൂഹത്തെ കിരാതമനസ്ഥിതിയില്‍ നിന്നും രക്ഷിക്കുന്നു’. പാപ്പ ചൂണ്ടിക്കാട്ടി..

You must be logged in to post a comment Login