കുടുംബത്തിന്റെ സുവിശേഷം പ്രഖ്യാപിക്കല്‍

കുടുംബത്തിന്റെ സുവിശേഷം പ്രഖ്യാപിക്കല്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗ്ഗരേഖയുടെ പ്രസക്തഭാഗങ്ങള്‍   7

മുകളില്‍ സൂചിപ്പിച്ച കുടുംബത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡുകള്‍, 2014 ലും 2015 ലും റോമില്‍ നടന്നവ, കുടുംബത്തിന്റെ സുവിശേഷം പുസ്ഥാപിക്കാനും ആ ഉറപ്പാര്‍ന്ന അടിസ്ഥാനത്തിന്മേല്‍ കുടുംബങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും ശ്രമിച്ചു. സുവിശേഷപ്രസംഗങ്ങളിലൂടെയും മതബോധനത്തിലൂടെയും മറ്റ് ഔദ്യോഗികവും അനൗദ്യോഗികവുമായ മാര്‍ഗങ്ങളിലൂടെയും കുടുംബത്തിന്റെ ശ്രേഷ്ഠമായ ദൈവശാസ്ത്രം ഓരോ പ്രാദേശികസഭയും പഠിപ്പിക്കണം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ സംക്ഷിപ്തമായി പഠിപ്പിച്ചിട്ടുള്ളതുപോലെ കുടുംബത്തിന്റെ ദൈവശാസ്ത്രം അതിന്റെ അടിസ്ഥാന സ്വഭാവത്തോടും ക്രൈസ്തവതനിമയോടും നേരിട്ടുള്ള സൂചനയോടെ സഭ പഠിപ്പിക്കണം.

സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചുകൊണ്ട് ദൈവമാണ് മാനുഷിക കുടുംബത്തെ സ്ഥാപിച്ചത്. അതിന്റെ അടിസ്ഥാനനിയമം നല്‍കിയതും ദൈവമാണ്. കുടുംബത്തിലെ അംഗങ്ങള്‍ മഹത്വത്തില്‍ തുല്യവക്തികളാണ്. സഭാത്മകസംസര്‍ഗത്തിന്റെ പ്രത്യേക വെളിപാടും സാക്ഷാത്കാരവുമാകുമ്പോള്‍ കുടുംബം സ്വഭാവനുസരേണ ക്രൈസ്തവമാകുന്നു; ഗാര്‍ഹികസഭയാകുന്നു. ഓരോ കുടുംബവും അതിലെ കുട്ടികളുടെ പ്രജനനത്തിലും വിദ്യാഭ്യാസത്തിലും പങ്കുചേരുമ്പോള്‍ അത് പിതാവിന്റെ സൃഷ്ടപ്രവര്‍ത്തനം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഓരോ കുടുംബവും ഈശോയുടെ പ്രാര്‍ത്ഥനയിലും ബലിയിലും പങ്കുചേരുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്നുംസഭ കുടുംബങ്ങളെ ഓര്‍മ്മിപ്പിക്കണം.
പ്രൊലൈഫ് മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും

മക്കളുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയാണ് കുറയ്ക്കുകയല്ല വേണ്ടതെന്ന് അജപാലകര്‍ ദമ്പതികളെ ഉപദേശിക്കണം (ജറെ 29:6). ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഒരു മനസാക്ഷിക്കടിയും ഇല്ലാതെ ഉദാരവത്കരിക്കുന്ന സാമൂഹികരാഷ്ട്രീയ പശ്ചാത്തലത്തില്‍ സഭ വര്‍ദ്ധിച്ച ശക്തിയോടെ ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വാഭാവികഅന്ത്യം വരെയുള്ള മനുഷ്യജീവന്റെ അലംഘനീയമായ മൂല്യം പ്രഖ്യാപിക്കേണ്ടതുണ്ട്. സഭ പൂര്‍ണഹൃദയത്തോടെ ജീവനും കുടുംബത്തിനും വേണ്ടിയുള്ള ഉദ്യമങ്ങളെ ഗര്‍ഭച്ഛിദ്രംഅവസാനിപ്പിക്കാനും കുടുംബത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാനും ജീവനോടുള്ള ആദരം പുനരുദ്ധരിക്കാനുമുള്ള ഉദ്യമങ്ങളെ പിന്‍താങ്ങണം. കുടുംബത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന സഭ അതിലൂടെ അവളുടെ പ്രൊ ആക്ടീവ് ദൗത്യവും നിര്‍വഹിക്കുകയാണ് ചെയ്യുന്നതെന്ന് അര്‍ത്ഥമാക്കുന്നുണ്ട്. അതില്‍ ഒന്ന്, മാതാപിതാക്കള്‍ക്കു തങ്ങളുടെ മക്കളെ വളര്‍ത്തുന്നതിലുള്ള സമൂര്‍ത്തമായ മാതൃപിതൃത്വത്തോട് അുബന്ധിച്ചുള്ള സാമൂഹിക സാമ്പത്തിക, ആത്മീയ ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ അവരെ സഹായിക്കുകയാണ്. രണ്ട്, കൗമാരക്കാര്‍, യുവജനങ്ങല്‍ എന്നിവരെ അവരുടെ ജീവിതത്തിലെ വളര്‍ച്ചാഘട്ടങ്ങളില്‍ വ്യക്തിവത്കരിക്കപ്പെട്ട അജപാലന പ്രോഗ്രാമുകളിലൂടെ സഹഗമിക്കുന്നതാണ്.

കുടുംബപ്രാര്‍ത്ഥന

അനുദിന കുടുംബപ്രാര്‍ത്ഥനയുടെ പതിവും ദൈവവചനവായനയും പ്രോത്സാഹിപ്പിക്കണം. എന്നാല്‍, പട്ടണങ്ങളിലെയും പ്രവാസികളുടെയും കുടുംബങ്ങളുടെ വ്യതിരിക്തമായ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ട് ഓരോ സന്ദര്‍ഭത്തിനും ചേര്‍ന്ന വിധത്തില്‍ കുടുംബ ആധ്യാത്മികത വികസിപ്പിക്കാന്‍ അജപാലകര്‍ വിശ്വാസികളെ സഹായിക്കാന്‍ തയ്യാറാകണം. മിശ്രവിവാഹിതര്‍, വിവാഹം മോചിപ്പിക്കപ്പെവര്‍, വീണ്ടും വിവാഹം ചെയ്തവര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ അജപാലനശ്രദ്ധ ആവശ്യമാണ്.

മക്കളുടെ കടമ

ക്രൈസ്തവകുടുംബത്തില്‍കുട്ടികള്‍ക്കും മാതാപിതാക്കന്മാര്‍ക്കുമുള്ള കടമകളെക്കുറിച്ച് സഭ പഠിപ്പിക്കണം. അപ്പനോടും അമ്മയോടും കുട്ടകള്‍ ബഹുമാനം കാണിക്കണമെന്നത് ദൈവത്തിന്റെ കല്‍പന ആവശ്യപ്പെടുന്ന കാര്യമാണ് (പുറ 20:12).മക്കള്‍ക്കടുത്ത ബഹുമാനം ജീവന്റെ ദാനത്തിലും സ്‌നേഹം അധ്വാനം എന്നിവ വഴി മക്കളെ ലോകത്തിലേക്കു കൊണ്ടുവരികയും പ്രായത്തിലും വിജ്ഞാനത്തിലും കൃപയിലും വളരാന്‍ സഹായിക്കുകയും ചെയ്തവരോടുള്ള നന്ദിയില്‍നിന്ന് വരുന്നതാണ് (പ്രഭാ 7:2728). വിധേയത്വവും അനുസരണയും മക്കള്‍ക്കടുത്ത ആദരവിന്റെ അടയാളങ്ങളാണ്. മുതിര്‍ന്ന മക്കള്‍ തങ്ങളുടെ മാതാപിതാക്കന്മാര്‍ക്ക് ഭൗതികവുംധാര്‍മ്മികവുമായ സഹായം വാര്‍ദ്ധക്യത്തിലും ദുരിതത്തിലുംരോഗത്തിലും ഏകാന്തതയിലും നല്‍കിക്കൊണ്ട് മക്കള്‍ക്കടുത്ത ആദരവ് പ്രകാശിപ്പിക്കണം. കുടുംബജീവിതത്തില്‍ താളാത്മകതയും സ്‌നേഹവും വളര്‍ത്തുന്നതില്‍ മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമുള്ള ബഹുമാനത്തിനും നന്ദിക്കും വലിയ പങ്കുണ്ട്.

മാതാപിതാക്കളുടെ കടമ

ക്രൈസ്തവ മാതാപിതാക്കന്മാരുടെ പ്രധാനപ്പെട്ട കടമകളെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സഭ നല്‍കിക്കൊണ്ടാണിരിക്കുന്നത്. പേരന്റിംഗ് ഗൗരവപൂര്‍ണമായ വെല്ലുവിളികള്‍ നേരിടുന്ന ഇന്ന് ആ കടമകള്‍ ഇനിയും ഊന്നിപ്പറയണം. ക്രൈസ്തവ മാതാപിതാക്കന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട കടമകള്‍ താഴെ ചേര്‍ക്കുന്നു:
ദൈവത്തിന്റെ നിയമം നിറവേറ്റാന്‍ ഉതകുന്ന വിദ്യാഭ്യാസം മക്കള്‍ക്കു നല്‍കുക.
*മക്കളുടെ ശാരീരികവും മാനസ്സികവും ആത്മീയവുമായ കാര്യങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുക.

*ആര്‍ദ്രത, ക്ഷമ, ബഹുമാനം,വിശ്വസ്തത, നിസ്വാര്‍ത്ഥസേവനം എന്നിവയുള്ള കുടുംബം സൃഷ്ടിക്കുക.

*ക്രൈസ്തവ അധ്യാപകരെന്ന നിലയിലുള്ള തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ മാതാപിതാക്കന്മാരെ ഏറ്റവും നന്നായി സഹായിക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കുക.

*ബുദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും ശരിയായ വളര്‍ച്ചയ്ക്കും ഉപയോഗത്തിനും ഉപകകരിക്കച്ചക്കവിധത്തില്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക.

*ഭൗതികവും ചോദനാപരമുമായ മാനങ്ങളെ ആ്തരികവും ആത്മീയവുമായവയ്ക്കു വിധേയമാക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. കുട്ടികളെ സുവിശേഷവത്കരിക്കുകയും സഭാജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുക.

*പ്രാദേശികവും വിശാലവുമായ സമൂഹത്തില്‍ പൊതു ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുക.

*മക്കളെ സുകൃതങ്ങളില്‍ വിദ്യാഭ്യാസം ചെയ്യിക്കുക. അതിനു നീണ്ടുനില്‍ക്കുന്ന അഭ്യസനവും ആത്മത്യാഗവും ശരിയായ വിലയിരുത്തലും ആത്മവിജയവും ആവശ്യമാണെന്ന് ഓര്‍ക്കണം.

*കുട്ടികള്‍ ആത്മാര്‍ത്ഥമായി തിരഞ്ഞെടുക്കുന്ന തൊഴിലിനെയും ജീവിതാവസ്ഥയെയും ആദരിക്കുക.

*പൗരോഹിത്യജീവിതത്തിലേക്കും സന്ന്യസ്ത ജീവിതത്തിലേക്കും ഉള്ള മക്കളുടെ ദൈവവിളിയെ പ്രത്യേകം പ്രോത്സാഹിപ്പിക്കുക.

ക്രൈസ്തവ മാതാപിതാക്കന്മാര്‍ക്ക് ലിസ്യവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ ളൂയി മാര്‍ട്ടീനില്‍ നിന്നും (18231894) വിശുദ്ധ സെലിഗ്വെരിനില്‍ നിന്നും (18311877) പഠിക്കാവുന്നതാണ്. അവര്‍ ദാമ്പത്യ കുടുംബ ആധ്യാത്മികതയ്ക്കും ക്രൈസ്തവപേരന്റിംങിനും അസാധാരണ സാക്ഷ്യം നല്‍കിയവരാണ്. സര്‍വോപരി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കുടുംബങ്ങള്‍ക്കു നല്‍കിയ വിജ്ഞാനപ്രദമായ ഉപദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കുന്നതിന് ക്രൈസ്തവകുടുംബങ്ങള്‍ തയ്യാറാകണം. മാതൃകാകുടുംബങ്ങളെ അംഗീകരിക്കുകയും ക്രൈസ്തവപ്രസിദ്ധികരണങ്ങളിലൂടെ അറിയിക്കുകയും ചെയ്യുന്നത് പരോക്ഷമെങ്കിലും ക്രൈസ്തവകുടുംബത്തിന്റെ സുവിശേഷം പ്രഖ്യാപിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ്.

കുടുംബങ്ങളുടെ സഭാത്മകവിളി

വിവാഹത്തിലൂടെയുംകുടുംബത്തിലൂടെയും മനുഷ്യവ്യക്തി മാനുഷിക കുടുംബത്തിലേക്കും ദൈവിക കുടുംബമായ സഭയിലേക്കും പ്രവേശിക്കുന്നു. കുടുംബത്തിന്റെ സത്തയും ദൗത്യവും സ്‌നേഹം സംരക്ഷിക്കുക, വെളിപ്പെടുത്തക, കൈമാറുക എന്നതാണ്. കുടുംബം ഈ ദൗത്യം നാലുരീതിയില്‍ നിര്‍വഹിക്കുന്നുവെന്ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാവ്യക്തമാക്കിയിട്ടുണ്ട്.
1 വ്യക്തികളുടെ കൂട്ടായ്മ രൂപീകരിക്കുക
2 ജീവനു ശുശ്രൂഷ ചെയ്യുക
3 സമൂഹത്തിന്റെ പുരോഗതിയില്‍ പങ്കു ചേരുക
4 സഭയുടെ ജീവനിലും ദൗത്യത്തിലും പങ്കുചേരുക (തുടരും)

You must be logged in to post a comment Login