‘കുടുംബത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവുകള്‍ക്ക് പരിമിതികളുണ്ട്’

‘കുടുംബത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവുകള്‍ക്ക് പരിമിതികളുണ്ട്’

Bishop Peter portrait 2 headവത്തിക്കാന്‍:  സന്യസ്ത ജീവിതം സ്വീകരിച്ചിരിക്കുന്നതിനാല്‍ കുടുംബത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവുകള്‍ക്ക് പരിമിതികളുണ്ടെന്ന് ഇംഗ്ലണ്ടിനെയും വെയില്‍സിനെയും പ്രതിനിധീകരിച്ച് സിനഡില്‍ സംബന്ധിക്കാനെത്തിയ ബിഷപ്പ് പീറ്റര്‍ ഡോയല്‍. എങ്കിലും ചര്‍ച്ചകളിലൂടെയും അന്വേഷണത്തിലൂടെയും തങ്ങള്‍ക്കു ലഭിച്ച അറിവുകളുടെ വെളിച്ചത്തിലാണ് സിനഡ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സഭയിലും സമകാലീന ലോകത്തിലും കുടുംബത്തിന്റെ  വിളിയും ദൗത്യവും’ എന്നതാണ് ഇത്തവണത്തെ സിനഡിന്റെ വിഷയം.

‘വൈദികരായതു കൊണ്ട് കുടുംബ ജീവിതത്തെക്കുറിച്ച് അത്മായരുടെ അത്രയും അറിവ് ഞങ്ങള്‍ക്കുണ്ടായിരിക്കില്ല. എന്നാല്‍ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. വൈദികനായതിനു ശേഷം 37 വര്‍ഷം സേവനമനുഷ്ഠിച്ചതും ഒരു ഇടവകയിലാണ്. അതു കൊണ്ടു തന്നെ നിരന്തരം ജനങ്ങളോട് സംസാരിച്ചും സംവദിച്ചും കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ധാരണകള്‍ ഞങ്ങള്‍ക്കുണ്ട്’, ബിഷപ്പ് പീറ്റര്‍ ഡോയല്‍ കൂട്ടിച്ചേര്‍ത്തു. സിനഡ് ചര്‍ച്ചകള്‍ക്കു മുന്‍പായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You must be logged in to post a comment Login