കുടുംബബന്ധങ്ങളുടെ ഭദ്രത ഉറപ്പാക്കാന്‍ ആഫ്രിക്കന്‍, യൂറോപ്യന്‍ ബിഷപ്പുമാരുടെ സമ്മേളനം

കുടുംബബന്ധങ്ങളുടെ ഭദ്രത ഉറപ്പാക്കാന്‍ ആഫ്രിക്കന്‍, യൂറോപ്യന്‍ ബിഷപ്പുമാരുടെ സമ്മേളനം

familyകുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കുടുംബബന്ധങ്ങളുടെ ഭദ്രത ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ബിഷപ്പുമാര്‍ പ്രത്യേകം യോഗം ചേര്‍ന്നു. ‘വ്യക്തി എന്നു പറയുന്നത് ഒരു ചറുതുരുത്തല്ല. വ്യക്തിയുടെ വികസനം സാദ്ധ്യമാകുന്നത് ബന്ധങ്ങളിലൂടെയാണ്. കുടുംബങ്ങളിലെ സുവിശേഷവത്കരണത്തിന് നാം ഊന്നല്‍ കൊടുക്കണം’ ബിഷപ്പുമാര്‍ പറഞ്ഞു. കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ മാതൃകാപരമായി ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ നമുക്കിടയിലുണ്ടെന്നും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു. രോഗങ്ങള്‍, ദാരിദ്യം, യുദ്ധം, മനുഷ്യക്കടത്ത് തുടങ്ങിയ വിപത്തുകള്‍ ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

അനാഥരും പീഢിതരുമായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി കുട്ടികളും യുവജനങ്ങളും ലോകത്തുണ്ട്. നിരവധി യുവജനങ്ങള്‍ അക്രമപ്രവര്‍ത്തനങ്ങള്‍, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മാതൃത്വത്തിന്റെ വില മനസ്സിലാക്കാതെ ഒട്ടേറെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ തങ്ങളുടെ ഉദരത്തില്‍ വെച്ചുതന്നെ കൊല്ലുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ മാധ്യമങ്ങളും പ്രധാനപങ്കു വഹിക്കുന്നുണ്ട്.

ദൈവവിശ്വാസമില്ലാതാകുന്നതോടെ മൂല്യശോഷണവും സംഭവിക്കുന്നു. കുടുംബബന്ധങ്ങളുടെ ഉഷ്മളത നിലനിര്‍ത്താന്‍ പരിശുദ്ധാത്മാവിനോട് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമുള്ള 35 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്..

You must be logged in to post a comment Login