കുടുംബബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍- സിംബോസിയം 27 ന്

ചങ്ങനാശ്ശേരി: കുടുംബബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മതവീക്ഷണങ്ങളില്‍ എന്ന വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 27 ന് സിംബോസിയം നടക്കും. രാവിലെ 9.30 ന് കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷ വഹിക്കും. വൈകുന്നേരം 4.30 വരെയാണ് സിംബോസിയം. സ്വാമി സന്ദീപാനന്ദഗിരി, ഡോ. ഹുസൈന്‍ മടവൂര്‍, ബിഷപ് ഡോ സില്‍വസെറ്റര്‍ പൊന്നുമുത്തന്‍, റുമേനിയന്‍ വംശജ ഒവാന്ന ഗോത്സിയ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

You must be logged in to post a comment Login