കുടുംബസമേതം നിത്യവും വിശുദ്ധബലിയില്‍ പങ്കെടുത്താല്‍ എന്താണ് ഗുണം?

കുടുംബസമേതം നിത്യവും വിശുദ്ധബലിയില്‍ പങ്കെടുത്താല്‍ എന്താണ് ഗുണം?

ഞായറാഴ്ച കുര്‍ബാന മാത്രമേ ഭൂരിപക്ഷവും കത്തോലിക്കരുടെ ലിസ്റ്റിലുള്ളൂ. എന്നാല്‍ ദിനേനയുള്ള വിശുദ്ധ ബലിയര്‍പ്പണങ്ങള്‍ നമ്മുടെ ആത്മീയവും ഭൗതികവുമായ നന്മകള്‍ക്കും ഏറെ സഹായകരമാണ് എന്നതാണ് സത്യം.

ഇതാ കുടുംബസമേതം വിശുദ്ധ ബലികളില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചില നന്മകള്‍.

അച്ചടക്കം പഠിക്കുന്നു

ഞായറാഴ്ച കുര്‍ബാനയില്‍ ഭയഭക്തിബഹുമാനത്തോടെ പങ്കെടുക്കാനുള്ള പരിശീലനം നിത്യവുമുള്ള വിശുദ്ധ ബലിയര്‍പ്പണങ്ങള്‍ വഴി സാധിക്കുന്നു. ഇടദിവസങ്ങളിലെ കുര്‍ബാനകള്‍ പലപ്പോഴും ഞായറാഴ്ച കുര്‍ബാനകളെക്കാള്‍ ഹ്രസ്വമാണല്ലോ. ഞായറാഴ്ച കുര്‍ബാനകള്‍ വചനസന്ദേശവും അറിയിപ്പുകളുമായി നീണ്ടുപോകാറുമുണ്ട്. അത്തരം ദിനങ്ങളില്‍ ക്ഷമയോടെയും ശ്രദ്ധയോടെയും ദിവ്യബലികളില്‍ പങ്കെടുക്കാന്‍ ഇടദിവസങ്ങളിലെ കുര്‍ബാനകള്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പല കുട്ടികളും ഞായറാഴ്ചകളിലെ വചനപ്രസംഗങ്ങളില്‍ അലക്ഷ്യരായിരിക്കുന്നതിന് കാരണം അവര്‍ക്ക് ഇത്തരത്തിലുള്ള പരിശീലനമോ അച്ചടക്കമോ കിട്ടാത്തതാണ്.

ആരാധനക്രമങ്ങള്‍ വളരെ പരിചയമാകുന്നു

തുടര്‍ച്ചയായ ബലിയര്‍പ്പണങ്ങള്‍ വഴി പ്രാര്‍ത്ഥനകളും ആരാധനക്രമങ്ങളും വളരെ പരിചയത്തിലാകുന്നു. ഇത് കുര്‍ബാനയിലുള്ള ഭാഗഭാഗിത്വം ശക്തമാക്കുന്നു.

നിത്യവും ദൈവവചനം കേള്‍ക്കുന്നു

വിശുദ്ധ ബലിയര്‍പ്പണത്തിലെ വചനവായനയിലൂടെ നിത്യവും നമ്മള്‍ വചനം കേള്‍ക്കുന്നു. വചനം നമ്മുടെ ജീവിതവഴികള്‍ക്ക് വെളിച്ചമായി മാറുന്നു. അന്നേ ദിവസം ഉണ്ടാകാന്‍ ഇടയുള്ള പല പ്രശ്‌നങ്ങളെയും വചനത്തിന്റെ വെളിച്ചത്തില്‍ അഭിമുഖീകരിക്കാന്‍ ഇത് ഇടയാക്കുന്നു.

കൗദാശികമായ കൃപ

തുടര്‍ച്ചയായ ദിവ്യബലിയും ദിവ്യകാരുണ്യസ്വീകരണവും നമ്മെ കൃപയില്‍ കൂടുതലായി വളര്‍ത്തുന്നു. അത് പാപങ്ങളില്‍ നിന്ന് അകന്നുനില്ക്കാന്‍ നമുക്ക് കരുത്തു നല്കുന്നു. നല്ല മാതാപിതാക്കളും നല്ല മക്കളുമാകാന്‍ അത് നമുക്ക് സാഹചര്യം ഒരുക്കുന്നു.

കുടുംബത്തില്‍ ഐക്യം വളര്‍ത്തുന്നു

ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുവളരുന്നു എന്നാണല്ലോ വിശ്വാസം. അത് ശരിയുമാണ്. ഒരുമിച്ചുള്ള ബലിയര്‍പ്പണങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നു.

ബി

You must be logged in to post a comment Login