കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ ആ ഗിറ്റാര്‍ തന്ത്രി പൊട്ടിപ്പോയി

കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ ആ ഗിറ്റാര്‍ തന്ത്രി പൊട്ടിപ്പോയി

ഇക്വഡോര്‍: ശനിയാഴ്ച ഇക്വഡോറിലുണ്ടായ ഭൂമികുലുക്കത്തില്‍ മരണമടഞ്ഞവരില്‍ സിസ്റ്റര്‍ ക്ലയര്‍ തെരേസ ക്രോക്കറ്റ് എന്ന മിഷനറിയും ഉള്‍പ്പെടുന്നു.  കുട്ടികള്‍ക്ക് ഗിറ്റാര്‍ ക്ലാസ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലായിരുന്നു ദുരന്തം സിസ്റ്ററുടെ ജീവനെടുത്തത്.

ഹോം ഓഫ് ദ മദര്‍ ഓര്‍ഡര്‍ സന്യാസസഭാംഗമായിരുന്നു മുപ്പത്തിമൂന്നുകാരിയായ സിസ്റ്റര്‍. പതിനഞ്ച് വര്‍ഷമായി മഠത്തില്‍ ചേര്‍ന്നിട്ട്. സുവിശേഷത്തിന് വേണ്ടി മരണമടഞ്ഞ മനോഹരമായ ജീവിതമായിരുന്നു സിസ്റ്ററുടേത് എന്ന് സിസ്റ്ററുടെ ആത്മീയ പിതാവായ ഫാ. റോളണ്ട് കാച്ചൂണ്‍ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് സിസ്റ്റര്‍ക്ക് ജീവഹാനി സംഭവിച്ചത് എന്നതാണ് സുവിശേഷത്തിന് വേണ്ടിയുള്ള മരണമായി അത് മാറിയത്.

ശനിയാഴ്ചയിലെ  ഭൂകമ്പത്തില്‍ 272 പേര്‍ മരണമടഞ്ഞതായാണ് ഏകദേശ കണക്ക്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

You must be logged in to post a comment Login