കുട്ടികളുടെ മുറിയില്‍ കമ്പ്യൂട്ടറുകള്‍ വേണ്ട! ഫ്രാന്‍സിസ് പാപ്പ

കുട്ടികളുടെ മുറിയില്‍ കമ്പ്യൂട്ടറുകള്‍ വേണ്ട! ഫ്രാന്‍സിസ് പാപ്പ

computerകുട്ടികളുടെ കിടപ്പുമുറികളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ മാതാപിതാക്കളോട് പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ സര്‍ജീവയിലെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ ആത്മാവില്‍ ഏല്‍പ്പിക്കാവുന്ന മുറിവുകളെക്കുറിച്ച് പാപ്പ പറഞ്ഞത്.

 

കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അവ കമ്പ്യൂട്ടറിന് നമ്മെ അടിമപ്പെടുത്തുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഫോണിന് അടിമപ്പെട്ട് പരിസരം മറന്നു പോകുന്ന കുട്ടികളെക്കുറിച്ച് പാപ്പയ്ക്ക് ലഭിക്കാറുള്ള മാതാപിതാക്കളുടെ പരാതികളെക്കുറിച്ചും പാപ്പ പറഞ്ഞു. കുടുംബത്തോടൊപ്പം ഭക്ഷണത്തിന് ഇരിക്കുമ്പോഴും കുട്ടികളുടെ കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണാണ്, അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ ജാഗ്രതയോടെ നോക്കിക്കാണണമെന്ന് പാപ്പ പറഞ്ഞു. ഇന്റര്‍നെറ്റിലെ എല്ലാകാര്യങ്ങളും നല്ലതല്ല. മൂല്യങ്ങള്‍ ഇല്ലാത്ത ലൈംഗീക ചിന്തകളെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോഗസംസ്‌കാരമാണ് സമൂഹത്തിലെ ക്യാന്‍സര്‍ എന്നദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് പാപ്പയുടെ അടുത്ത ചാക്രിയ ലേഖനത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടറിനു മുന്‍പില്‍ ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ബോധ്യമുണ്ടാവണം. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കലയില്‍ നിന്നും അകറ്റുന്ന കമ്പ്യൂട്ടറുകള്‍ കുട്ടികളില്‍ മാനസീക വൈകല്യം സൃഷ്ടിക്കുന്നു.
പാപ്പ ടെലിവിഷന്‍ കാണാതിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദശകങ്ങളായി.
കിടപ്പു മുറിയില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാത്ത മാതാപിതാക്കളെ അഭിന്ദിച്ചും മറ്റു മാതാപിതാക്കളോട് ഇക്കൂട്ടരെ കണ്ടു പഠിക്കണമെന്നും പറഞ്ഞ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു..

One Response to "കുട്ടികളുടെ മുറിയില്‍ കമ്പ്യൂട്ടറുകള്‍ വേണ്ട! ഫ്രാന്‍സിസ് പാപ്പ"

  1. ANOOP DEV   June 10, 2015 at 10:49 am

    useful and informative. i like it

You must be logged in to post a comment Login