കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ബംഗ്ലാദേശ് സഭ

കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ബംഗ്ലാദേശ് സഭ

52d516fb3cfb3CATOLICOSENBANGLADESHവിശ്വാസികളെയും ആത്മായരെയും മതാചാര്യന്‍മാരെയും വിദ്യാസമ്പന്നരാക്കി കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍ സുരക്ഷിതവും കെട്ടുറപ്പുള്ളതുമാക്കുവാനുള്ള നീക്കവുമായി ബംഗ്ലാദേശ് കത്തോലിക്കാ സഭ രംഗത്തു വന്നു.

കുട്ടികളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രചരണത്തിന് ‘സഭ സ്വദേശത്ത് സുരക്ഷിതവും സുദൃഢവുമാണ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ജൂലൈ 7-11 വരെ നടന്ന നാഷണല്‍ വര്‍ക്ക്‌ഷോപ്പില്‍ വച്ചാണ് രൂപം കൊണ്ടത്. സമാധാനത്തിനു നീതിയ്ക്കും വേണ്ടിയുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ എപ്പിസ്‌കോപ്പല്‍ കമ്മീഷന്റെയും ബംഗ്ലാദേശിലെ മാരിസ്റ്റ് സഹോദരങ്ങള്‍ എന്നീ സംഘടനകളും ചേര്‍ന്നാണ് പ്രചരണത്തിന് നേതൃത്വം വഹിച്ചത്.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി ഏഴു കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ളവര്‍ പ്രചരണത്തില്‍ പങ്കെടുത്തു. ഇവരില്‍ വൈദികര്‍, സന്യാസിനികള്‍, ശെമ്മാശന്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍, ഹോളി ചൈല്‍ഡ് ഹുഡ് ആനിമേറ്റേഴ്‌സ്
എന്നിവര്‍ ഉള്‍പ്പെടും.

എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തി പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള പ്രചരണം ബംഗ്ലാദേശില്‍ ഇതാദ്യമാണ്, കമ്മീഷന്‍ സെക്രട്ടറിയായ ഫാ. ആല്‍ബേര്‍ട്ട് റൊസാരിയോ പറഞ്ഞു.

You must be logged in to post a comment Login