കുട്ടികളെ അശ്ലീലം കാണാനനുവദിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിനു തുല്യം: ആസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍

കുട്ടികളെ അശ്ലീലം കാണാനനുവദിക്കുന്നത് അവരെ പീഡിപ്പിക്കുന്നതിനു തുല്യം: ആസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍

കാന്‍ബെറ: അശ്ലീലം കാണുന്നത് കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തെത്തന്നെ നശിപ്പിക്കുമെന്നും അത് അവരെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്നും ആസ്‌ട്രേലിയന്‍ ബിഷപ്പുമാര്‍. മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘കുട്ടികള്‍ക്ക് കുട്ടികളായിരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ പരസ്യങ്ങളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ അവരെ മുതിര്‍ന്നവരെപ്പോലെ പെരുമാറാന്‍ പ്രേരിപ്പിക്കുകയാണ്. ഇത്തരം അശ്ലീലക്കാഴ്ചകള്‍ അവരുടെ സ്വാഭാവിക വളര്‍ച്ചയെത്തന്നെ തടസ്സപ്പെടുത്തും’ ബിഷപ്പുമാര്‍ പറഞ്ഞു.

പോര്‍ണോഗ്രഫി കുട്ടികളില്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു പഠിക്കാന്‍ ആസ്‌ട്രേലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ കീഴില്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. കുടുംബങ്ങളെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ തങ്ങള്‍ക്കു കടമയുണ്ടെന്ന് സമിതിയിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പരസ്യങ്ങളിലും സംഗീത ആല്‍ബങ്ങളിലും കമ്പ്യൂട്ടര്‍ ഗെയിമുകളിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പരാമര്‍ശങ്ങളും നടത്തുന്നതിനെ സമിതി അപലപിച്ചു.

You must be logged in to post a comment Login