കുട്ടികള്‍ക്കായി വത്തിക്കാന്റെ പുതിയ വെബ്‌സൈറ്റ്

കുട്ടികള്‍ക്കായി വത്തിക്കാന്റെ പുതിയ വെബ്‌സൈറ്റ്

വത്തിക്കാന്‍: കുട്ടികള്‍ക്കായി വത്തിക്കാന്‍ പുതിയ വെബ്‌സൈറ്റ് തയ്യാറാക്കി. കുടുംബകാര്യങ്ങള്‍ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമിയാണ് ഇതിനു പിന്നില്‍. വൈബ്‌സൈറ്റ് 5 ഭാഷകളില്‍ ലഭ്യമാകും. ഫ്രാന്‍സിസ് പാപ്പ കുട്ടികളോടൊപ്പം ചെലവഴിച്ച മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും വെബ്‌സൈറ്റില്‍ ഇടം നേടിയിട്ടുണ്ട്.

‘ഫ്രാന്‍സിസ് പാപ്പ ആരാണ്, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ എന്തൊക്കെയാണ്, ആരൊക്കെയാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍, വത്തിക്കാന്‍ എന്താണ്, അവിടെ എന്തൊക്കെയാണ് നടക്കുന്നത്, തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’, കുടുംബകാര്യങ്ങള്‍ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി അംഗം ഫാദര്‍ ആന്‍ഡ്രിയ സൂയ്ക്കി പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പ കുട്ടിയായിരുന്നപ്പോഴുള്ള ചിത്രങ്ങളും കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ വിനോദങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഫാദര്‍ ആന്‍ഡ്രിയ സൂയ്ക്കി കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login