കുട്ടികള്‍ വളരുന്ന മെക്‌സിക്കോയിലെ ജയില്‍

കുട്ടികള്‍ വളരുന്ന മെക്‌സിക്കോയിലെ ജയില്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ജയിലുകളിലായി 13000 വനിതാതടവുകാരുണ്ട്. മയക്കുമരുന്ന് കച്ചവടം ഉള്‍പ്പടെ നിരവധി കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരിക്കുന്നവര്‍. അവരില്‍ ഭൂരിഭാഗവും അമ്മമാര്‍കൂടിയാണ്.

550 കുട്ടികളാണ് ഇവിടെ ഇതിനകം ജനിച്ചിട്ടുള്ളത്. ഇതില്‍ എണ്‍പത് ശതമാനം കുട്ടികളും ജയിലില്‍ തന്നെയാണ് ജീവിക്കുന്നത്. രാജ്യത്തെ എണ്‍പത് ശതമാനം ജയിലുകളിലും കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള കേന്ദ്രങ്ങളോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല.

കുറ്റവാളികളുടെ ഒപ്പം ജനിച്ചുവളരുന്ന കുട്ടികളുടെ മാനസികാവസ്ഥ ഏതു രീതിയില്‍ രൂപപ്പെടും എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവുകയില്ലല്ലോ?

1990 ലാണ് മെക്‌സിക്കന്‍ ഗവണ്‍മെന്റ് ജയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആറു വയസുവരെ അമ്മയുടെ പരിചരണം ലഭിക്കാന്‍വേണ്ടി ജയിലില്‍ കഴിയാം എന്ന് തീരുമാനിച്ചത്. ആഴ്ച തോറും ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശിക്കാനും ഇവര്‍ക്ക് അവസരമുണ്ട്.

You must be logged in to post a comment Login