കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരെ ശ്രദ്ധയ്ക്ക്!

കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരെ ശ്രദ്ധയ്ക്ക്!

2008-07-22-sadnessഏതാനും മാസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ഒരു പുസ്തകമാണ് അമേരിക്കയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ ‘സെല്‍ഫിഷ്, ഷാലോ, ആന്‍ഡ് സെല്‍ഫ് അബ്‌സോര്‍ബ്ഡ്: സിക്സ്റ്റീന്‍ റൈറ്റേഴ്‌സ് ഓണ്‍ ദ ഡിസിഷന്‍ റ്റു നോട്ട് ഹാവ് കിഡ്‌സ്’ എന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയം അമേരിക്കയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും പ്രസക്തിയാര്‍ജ്ജിക്കുന്നതാണ്. കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്ത് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചവര്‍ പിന്നീട് അനുഭവിക്കേണ്ടിമരുന്ന പാര്‍ശ്വഫലങ്ങളുലേക്കു വിരല്‍ ചൂണ്ടുന്നു പുസ്തകം.

കുട്ടികള്‍ വേണ്ട എന്നു സ്വയം തീരുമാനിച്ചവരുടേയും സാഹചര്യങ്ങള്‍ അപ്രകാരം ചിന്തിക്കാന്‍ പ്രേരിപ്പിച്ചവരുടേയും അബോര്‍ഷനു വിധേയമായവരുടേയും അനുഭവസാക്ഷ്യം കൂടിയായി മാറുന്നു പുസ്തകം. ഗര്‍ഭനിരോധനഉപാധികളുടെ നിരന്തരമായ ഉപയോഗവും തുടര്‍ച്ചയായി അബോര്‍ഷനു വിധേയമാകുന്നതും ഇവരില്‍ ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കിയതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ”അബോര്‍ഷനെയും മറ്റ് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെയും എതിര്‍ക്കുന്നതിനുള്ള ഒരു പ്രധാനകാരണം അത് സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിക്കുന്നു എന്നുള്ളതാണ്.

ഡിപ്രഷന്‍, രക്തം കട്ടപിടിക്കല്‍, തളര്‍ച്ച, സ്തനാര്‍ബുദം, തുടങ്ങി ദൂരവ്യാപകമായ പല ദൂഷ്യഫലങ്ങളും ഇത് ഉളവാക്കും. ഗര്‍ഭധാരണമെന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അത് ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കുന്നത് കൂടുതല്‍ അപകടകരമാണ്’, അബോര്‍ഷനു വിധേയമാകുന്നവര്‍ക്കു കൗണ്‍സിലിങ് നല്‍കുന്ന നാഷണല്‍ ഓഫീസ് ഫോര്‍ പോസ്റ്റ് അബോര്‍ഷന്‍ സെന്ററിന്റെ സാരഥിയായ വിക്കി തോണ്‍ പറയുന്നു. ആറ് മക്കളുടെ അമ്മയായ വിക്കി തോണ്‍ ജീവന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമിയിലെ അംഗം കൂടിയാണ്. അബോര്‍ഷനും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും സ്ത്രീശരീരത്തെ ബാധിക്കുന്നു എന്നു ശക്തമായി വാദിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് വിക്കി. അബോര്‍ഷന്‍ ഒരു ശരിയായ രീതിയാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും വരുത്തിത്തീര്‍ക്കുന്നതില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണെന്നും വിക്കി പറയുന്നു.
വിവാഹിതരായവരോ ഒരുമിച്ചു താമസിക്കുന്നവരോ ആയ അമേരിക്കയിലെ സ്ത്രീകളില്‍ 61.7% ആളുകളും ഏതെങ്കിലും രീതിയിലുള്ള ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണെന്ന് സിഡിസി ഡാറ്റ സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കുടുംബാസൂത്രണത്തിന്റെ പേതില്‍ കൃത്രിമഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ദുരിതത്തിലായവരുടെ എണ്ണം കുറവല്ല . എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് പരാജയപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഗര്‍ധനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരാളുടെ സ്വാതന്ത്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പോലും അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. ഹോര്‍മോണ്‍ ഉത്പാദനം കുറയ്ക്കുന്ന പില്‍സ് ‘ക്ലാസ് വണ്‍ കാര്‍സിനോജന്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവ സ്ത്രീകളുടെ തലച്ചോര്‍ ചുരുങ്ങുന്നതിനു കാരണമാകുമെന്നും അവരില്‍ പുരുഷഹോര്‍മോണിന്റ അളവ് കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.
അപ്രതീക്ഷിതമായി ഗര്‍ഭധാരണം സംഭവിക്കുന്നവര്‍ക്കോ കുട്ടികള്‍ വേണ്ടെന്നു വെയ്ക്കുന്നവര്‍ക്കോ അബോര്‍ഷന്‍ ഒരനുഗ്രഹമായി തോന്നിയേക്കാം. എന്നാല്‍ ഇതവരുടെ മാനസികഘടനയെയും ശാരീരികാരോഗ്യത്തെയും തകിടം മറിക്കുകയാണ് ചെയ്യുന്നത്. ‘ഒരു കുഞ്ഞുണ്ടാകുമ്പോള്‍ അമ്മയുടെ ശരീരത്തില്‍ ചില സെല്ലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ സെല്ലുകള്‍ ക്യാന്‍സര്‍, അള്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. അബോര്‍ഷനിലൂടെ ഈ സെല്ലുകള്‍ ഉത്പാദിപ്പിക്കപ്പെടാനുള്ള സാദ്ധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്’, വിക്കി തോണ്‍ പറയുന്നു. കുഞ്ഞുമായുണ്ടാകുന്ന ജൈവികബന്ധം അബോര്‍ഷനു ശേഷം സ്ത്രീകളില്‍ കുറ്റബോധമുണ്ടാകാന്‍ കാരണമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്കാട്രി പുറത്തിറക്കിയ കുറിപ്പില്‍ അബോര്‍ഷനു വിധേയരായ സ്ത്രീകളില്‍ 81% സ്ത്രീകളും ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് പറയുന്നു. ചിലരില്‍ ആത്മഹത്യാപ്രവണത വരെ ഉണ്ടായേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഏതായാലും അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും പുസ്തകം വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്.

 

അനൂപ.

You must be logged in to post a comment Login