കുട്ടിച്ചോദ്യങ്ങള്‍ക്കു മുന്നില്‍ കുട്ടിയായി പാപ്പ

വത്തിക്കാന്‍: നിഷ്‌കളങ്കമായ ചിരിയോടെ ആ കുരുന്നുകള്‍ പാപ്പയ്ക്ക് കത്തെഴുതി, നിഷ്‌കളങ്ക സ്‌നേഹം പകര്‍ന്നുകൊണ്ട് പാപ്പ അവയൊക്കെയും വായിച്ചു. ചോദ്യങ്ങള്‍ ലളിതവും കുട്ടിത്തം നിറഞ്ഞതുമായിരുന്നു, ഉത്തരങ്ങളും… ഈ ചോദ്യോത്തരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഒരു പുസ്തകം തന്നെ പുറത്തിറങ്ങാന്‍ പോകുകയാണ് ‘ലോകസൃഷ്ടിക്കു മുന്‍പേയുള്ള സ്‌നേഹം’ എന്ന പേരില്‍…

‘ലോകസൃഷ്ടിക്കു മുന്‍പ് ദൈവം എന്തു ചെയ്യുകയായിരുന്നു’, ഒരു കൊച്ചു മിടുക്കന്റെ ചോദ്യം.. ‘ലോകസൃഷ്ടിക്കു മുന്‍പ് ദൈവം സ്‌നേഹിക്കുകയായിരുന്നു’, പാപ്പയുടെ മറുപടി. ‘ഞങ്ങളുടെ മാതാപിതാക്കള്‍ എപ്പോഴും വഴക്കിടുന്നതെന്തു കൊണ്ടാണ്?’, അടുത്ത ചോദ്യം. ‘കാരണം, അവര്‍ മനുഷ്യരാണ്’, പാപ്പയുടെ ലളിതമായ ഉത്തരം.

കൗതുകം നിറഞ്ഞ ചോദ്യങ്ങള്‍ ഇനിയുമുണ്ടനവധി…26 രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു വയസ്സിനും 13 വയസ്സിനും ഇടയിലുള്ള 31 കുട്ടികളാണ് പാപ്പയോട് ചോദ്യങ്ങള്‍ ചോദിച്ചത്. കുട്ടിച്ചോദ്യങ്ങളും കുട്ടിയുത്തരങ്ങളുമടങ്ങുന്ന പുസ്തകം അടുത്ത മാസം പ്രസിദ്ധീകരിക്കും.

You must be logged in to post a comment Login