കുട്ടി ഫ്രാന്‍സിസ്സിന് ഇനി അന്ത്യ വിശ്രമം

sentimentscasketspray_sകിഴക്കന്‍ പ്രൊവിഡന്‍സിലെ കുട്ടികള്‍ അന്ത്യ വിശ്രമം കൊള്ളുന്നതിനുള്ള സ്വര്‍ഗ്ഗത്തിന്റെ വാതില്‍ എന്ന പേരില്‍ നിലകൊള്ളുന്ന സിമത്തേരിയില്‍ ഒരു കുട്ടിയുടെ ശവസംസ്‌കാരം നടക്കുകയാണ്. ചടങ്ങ് സാധാരണപോലെ നടക്കുന്നു. എന്നാല്‍ കുട്ടിക്ക് പ്രത്യേകതയുണ്ട്.

ഒരു ചെറിയ വെളുത്ത പെട്ടി. അതിന്റെ മുകളിലായി കുട്ടി ഫ്രാന്‍സിസ് 2015 എന്ന് സ്വര്‍ണ്ണ ലോഹഫലകത്തില്‍ എഴുതിയിരിക്കുന്നു. പെട്ടിയുടെ ചുറ്റും പൂക്കള്‍ക്കൊണ്ട് അലംകൃതമാണ്. എടുത്തുകൊണ്ടു പോകുവാന്‍ സാധിക്കുന്ന പൈന്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അള്‍ത്താരയുടെ സമീപത്തായി ചെറിയ കരടിയുടെ പാവയും നിലകൊള്ളുന്നു. ‘നമുക്ക് കുട്ടി ഫ്രാന്‍സിസ്സിന്റെ ആത്മാവിനെ ദൈവകരുണയ്ക്കായി സമര്‍പ്പിക്കാം. അങ്ങനെ ദൈവരാജ്യത്ത് തന്റെ ഭവനം ഈ കുട്ടി കണ്ടെത്തട്ടെ’, കുട്ടി ഫ്രാന്‍സിസിന്റെ മൃതസംസ്‌കാര ചടങ്ങിനിടെയുള്ള പ്രൊവിഡന്‍സ് ബിഷപ്പ് തോമസ് ജെ തോബിന്റെ പ്രാര്‍ത്ഥനയാണിത്.

അഞ്ചുമാസം മുന്‍പാണ് മലിനജല സംസ്‌കരണ പ്ലാന്റിനു സമീപത്തായി അഴുക്കു ചാലില്‍ ഒഴുകുന്ന ഭ്രൂണത്തെ കണ്ടെത്തിയത്. അന്ന്, ജനിക്കാത്ത കുട്ടിക്ക് ബിഷപ്പ് തോബിന്‍ ഫ്രാന്‍സിസ് എന്ന പേരു നല്‍കി. മാസങ്ങള്‍ക്കു മുന്‍പ് അധികാരികള്‍ക്ക് നല്‍കിയ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ നടന്നത്.
ബിഷപ്പിനെ കൂടാതെ പ്രൊവിഡന്‍സ് രൂപതയെയും ജീവനെ ആദരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംഘടനയെ പ്രതിനിധീകരിച്ച് 20 ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
പന്ത്രണ്ടു മാസം നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവില്‍ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായില്ല..

You must be logged in to post a comment Login