കുമ്പസാരത്തെ നവീകരിക്കുക: ജര്‍മ്മന്‍ ബിഷപ്പുമാരോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: കുമ്പസാരത്തെ നവീകരിക്കുകയാണ് ജര്‍മ്മനി നേരിടുന്ന വിശ്വാസപ്രതിസന്ധിയുടെ പരിഹാരമാര്‍ഗ്ഗമെന്ന് ജര്‍മ്മന്‍ ബിഷപ്പുമാരോട് ഫ്രാന്‍സിസ് പാപ്പ. വിശ്വാസികളുടെ ഇടയില്‍ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ശരിയായ അവബോധമുണ്ടാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

കുമ്പസാരം ഓരോ വ്യക്തിയുടേയും പുതുജീവിതത്തിലേക്കുള്ള തുടക്കമാണ്. കരുണയുടെ വര്‍ഷത്തില്‍ എല്ലാ വിശ്വാസികളെയും കുമ്പസാരത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും നവചൈതന്യത്തിലേക്ക് കൊണ്ടുവരണം.

ഞായറാഴ്ച ദിവസങ്ങളില്‍ പോലും ദിവ്യബലിയില്‍ സംബന്ധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത്തരമൊരവസ്ഥയിലേക്കു നയിച്ച കാരണങ്ങള്‍ അന്വേഷിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login