കുമ്പസാരത്തെ ഭയക്കേണ്ട കാര്യമില്ല: ഫ്രാന്‍സിസ് പാപ്പ

കുമ്പസാരത്തെ ഭയക്കേണ്ട കാര്യമില്ല: ഫ്രാന്‍സിസ് പാപ്പ

pope confessionഅനുരജ്ഞനശുശ്രൂഷ ഭയക്കേണ്ട ഒന്നല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ക്ഷമയുടെ പിതാവായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഓര്‍മ്മദിനമായ ഇന്നലെ വിശ്വാസികളോടു സംസാരിക്കുമ്പോളാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ഒരുക്കത്തോടെ കുമ്പസാരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദിവ്യബലിയില്‍ പങ്കെടുത്തത്.

‘ദൈവത്തോട് കൂടുതല്‍ അടുക്കാനും വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും വിശുദ്ധിയോടെ സമീപിക്കാനുമുള്ള വിളിയാണിത്. കുമ്പസാരത്തെ പേടിയോടെ സമീപിക്കുന്ന ആളുകളുണ്ട്. എന്നാല്‍ നമ്മുടെ ദൈവം ഒരു വിധികര്‍ത്താവല്ല, ക്ഷമിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവാണ്. ഈ ബോദ്ധ്യത്തോടെ വേണം കുമ്പസാരിക്കാന്‍. കുമ്പസാരത്തിനു മുന്‍പ് ഒരു ചെറിയ ഭയവും നാണക്കേടുമൊക്കെ എല്ലാവര്‍ക്കുമുണ്ടാകും. ഈ ഭയവും നാണക്കേടുമാണ് നമ്മെ കുമ്പസാരത്തിനായി ഒരുക്കുന്നത്’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login