കുമ്പസാരിക്കുന്നതുകൊണ്ട് എന്താണ് ഗുണങ്ങള്‍?

കുമ്പസാരിക്കുന്നതുകൊണ്ട് എന്താണ് ഗുണങ്ങള്‍?

കുമ്പസാരത്തെ വളരെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് ആ കൂദാശ വളരെ അനുഗ്രഹദായകമാണ്. വളരെ ശക്തിമത്തുമാണ്. കുമ്പസാരം നമുക്ക് നമ്മെക്കുറിച്ചുതന്നെയുള്ള ബോധ്യം നല്കുന്നു. അത് നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

വിശുദ്ധ അഗസ്റ്റിയനും അതുപോലെയുള്ള എണ്ണമറ്റ വിശുദ്ധരും സഭാപിതാക്കന്മാരും കുമ്പസാരത്തിലൂടെ സ്വയം തിരിച്ചറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു. തുടര്‍ച്ചയായ കുമ്പസാരങ്ങള്‍ നമ്മെ ദൈവസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധമുള്ളവരാക്കി മാറ്റുന്നു.

കുമ്പസാരം നമ്മെ പാപങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നു. കുമ്പസാരം എന്ന കൂദാശയിലൂടെ ലഭിക്കുന്ന കൃപ നമ്മുടെ വീഴ്ചകളെയും പരാജയങ്ങളെയും ആവര്‍ത്തിക്കാതിരിക്കാന്‍ വളരെ സഹായകരമാണ്.

കുമ്പസാരം നമുക്ക് ആന്തരികമായ ശാന്തതയും സമാധാനവും നല്കുന്നു. ദൈവത്തിന്റെ ക്ഷമിക്കുന്ന, കരുണയുള്ള വാക്കുകള്‍ നാം വൈദികനില്‍ നിന്ന് കേള്‍്ക്കുമ്പോള്‍ നമ്മുടെ പാപഭാരത്തിന് ലാഘവത്വം അനുഭവപ്പെടുന്നു. ദൈവവുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ അത് നമ്മുക്ക് ശക്തി.നല്കുന്നു.

കുമ്പസാരം നമ്മെ കൂടുതല്‍ വിശുദ്ധീകരിക്കുന്നു, ക്രിസ്തുവിനെപോലെയാക്കുന്നു. കുമ്പസാരിക്കുന്ന വ്യക്തികള്‍ ക്രിസ്തുവിനെപോലെയായിത്തീരുകയാണ്. എളിമയുള്ളവര്‍, സ്‌നേഹമുള്ളവര്‍, ഔദാര്യശീലമുള്ളവര്‍.

കുമ്പസാരം നമ്മുടെ മനസ്സാക്ഷിയെ കരുത്തുള്ളതാക്കി മാറ്റുന്നു. പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് അത് നമുക്ക് സമ്മാനിക്കുന്നു.

ബി

You must be logged in to post a comment Login