കുരിശിന്റെ വഴിയിലെ സാന്ത്വനം

കുരിശിന്റെ വഴിയിലെ സാന്ത്വനം

motherഅവഹേളിതനായി, തിരസ്‌കൃതനായി, അടഞ്ഞ വാതിലുകളും ബധിര കര്ണ്ണ ങ്ങളും സ്നേഹത്തിനേല്പ്പി ച്ച മുറിവുകളുമായി കാല്‍വരിയിലേക്കു  കയറുമ്പോള് മനുഷ്യപുത്രന് ഏറ്റവുമധികം സാന്ത്വനമായതെന്താണെന്നറിയുമോ? ഒരമ്മയുടെ കണ്ണുനീര്! തന്റെ് ഉടലിലെയും മനസ്സിലെയും ഓരോ മുറിവും ആത്മാവില് പേറിക്കൊണ്ട് ചുവടുകള്ക്കു തൊട്ടു പിന്നാലെ അമ്മ!

പണ്ട്, കളിക്കുസൃതികള്ക്കിടയില് കാല് തട്ടിവീണ് മുറിഞ്ഞൊലിക്കുന്ന മുട്ടുകളും നിറഞ്ഞൊഴുകുന്ന കവിള്ത്തടങ്ങളുമായി ഓടിചെല്ലവെ വാരിയെടുത്തുമ്മ തന്ന് മടിയില് വച്ച് താരാട്ടുപാടിയുറക്കിയ അതേ സാന്ത്വനം ഇന്നും. അവളുടെ നെഞ്ചില് നിന്നും അമ്മയുടെ ഓമനക്കുട്ടന്! തന്റെു നെഞ്ചിലും അമ്മയുടെ ആ പഴയ ഉണ്ണി ഇന്നും താരാട്ടുകേട്ടുറങ്ങുന്നുണ്ടല്ലോ, വേദനയൊക്കെയും അവളുടെ മാറില് ചേര്ത്ത് ……
ഗെത്സമനിയുടെ ഏകാന്ത നിമിഷങ്ങള് മുതല് നിശ്ശബ്ധനായ് മറഞ്ഞിരിക്കുന്ന പിതാവിന്റെു സാന്നിദ്ധ്യം, എവിടെ ആര്ദ്രനമായ വാത്സല്യത്തിന്റൊ അഗാധനീലിമയില് വിടരുന്ന ഈ ഈറന്മിനഴികളില് തിരിച്ചറിയുകയാണ്. നിന്ദനങ്ങളുടെ പരുപരുത്ത പാറക്കല്ലുകളില് ചുവടുകളിടറി കുരിശുമായാദ്യം വീണപ്പോള്, കനിവിന്റൊ ആഴങ്ങള് നിറഞ്ഞൊഴുകുന്ന ഈ കണ്ണുകളിലേക്കായിരുന്നല്ലോ താന് മുഖമുയര്ത്തി യത്. അവിടെ വിരിയുന്ന കണ്ണീര് മുത്തുകളോരോന്നിലും തന്റെക കുരിശും നിണമണിഞ്ഞ മുഖവും അവളുടെ ഹൃദയത്തില് നിന്നെന്നപോലെ തെളിയുന്നതും പിന്നെ അവ അടര്ന്നു വീഴുന്നതും കണ്ടു. തന്റെദ വേദനയൊക്കെയും അവള് സ്വന്തമാക്കിയിരിക്കുന്നു. മനുഷ്യരുടെ വേദനകളുടെ ഈ കുരിശ് താന് വഹിക്കുന്നത് തനിച്ചല്ല, അവളുടെ ഹൃദയത്തില് താനും വഹിക്കപ്പെടുകയാണല്ലോ. മുറിവേറ്റ ഉണ്ണിയെ വാരിയെടുക്കാന് വെമ്പുന്ന അവളുടെ കൈകള് പക്ഷേ ഈ നിമിഷത്തില് പിതാവിന്റെ തിരുമനസ്സിനു മുമ്പില് ‘ഇതാ നിന്റെഅ ദാസി’ എന്നു നമിച്ചു നില്ക്കു കയാണ്. അവള് എല്ലാം ഹൃദയത്തില് സംഗ്രഹിച്ച് തിരിച്ചറിയുകയാണ്.
തന്റെ് വളര്ച്ചയുടെ മുപ്പതു വര്ഷങ്ങളൊക്കെയും അവള് ധ്യാനത്തിന്റൊ നിമിഷങ്ങളില് സംഗ്രഹിക്കുകയായിരുന്നു. പിന്നീട്, ത ന്റെ അധരങ്ങളില് വിരിഞ്ഞ വചനസുമങ്ങള് ഒന്നും നഷ്ടപ്പെടുത്താതെ അവള് ത ന്റെ ആത്മാവിലെ സൌരഭ്യമാക്കുകയായിരുന്നു. ഇന്ന് ശിമെയോന്റെ വാക്കുകള് അവള്ക്കു മുന്നില് മറനീങ്ങി തെളിയുകയാണ്. ദൈവരാജ്യമാകുന്ന വടവൃക്ഷം ജീവന്റെ തിരിനീട്ടിയുണരുവാന് ആദ്യം ഗോതമ്പുമണി നിലത്തുവീഴണമെന്നും ത ന്റെ നയനജലം വീണ് കുതിര്ന്ന മണ്ണിലാണ് അത് മുളപൊട്ടിയുണരേണ്ടതെന്നും അവളറിയുകയാണ്……..

സാന്ത്വനത്തിന്റെ ഓര്മ്മകളില് നിന്നുമുണരുമ്പോള് നഗരകവാടം പിന്നിട്ട് ഏറെ ദൂരം കഴിഞ്ഞിരുന്നു. അപ്പോഴൊക്കെയും പിന്നില് തന്റെ് ഓരോ പാദമുദ്രകളിലും കനിവിന്റെല നീര്മ്ണിത്തുള്ളികള് വീണലിയുകയാണ്. തന്നിലെക്കോഴുകുന്ന ആ നിര്മ്മ ല നീര്ധാര മുറിവുകളെ കഴുകി സൌഖ്യമാക്കുകയാണ്. അകലെ, കാലത്തിലേക്കു നീളുന്ന കാല്വ രിയുടെ താഴ്വാരങ്ങളില് കുരിശുമേന്തി തന്നെ പിന്ഗ.മിക്കുവാനായി അണിനിരക്കുന്ന ജനതതിയെ അപ്പോള് യേശു കണ്ടു. വേദനയുടെ ഏകാന്തവഴികളിലെ നിശബ്ദതയില് സാന്ത്വനമാകുവാന്, ചുവടുപിഴയ്ക്കുമ്പോള് കൈ പിടിച്ചെഴുന്നേല്പ്പിക്കുവാന് ഒരമ്മയുടെ കണ്ണീരവര്ക്കു വേണമെന്ന് അവനോര്ത്തു ………..
‘അതാ, നിന്റെ് മക്കള്……!’ പിതാവിന്റെവ രാജ്യത്തിലേക്ക് ദത്തുപുത്രരെ നേടുന്ന കാല്വരിയുടെ ഈറ്റുനോവില് നിന്നും പിറന്നുവീണ ആ വാക്കുകളും അവള് ഹൃദയത്തില് സംഗ്രഹിച്ചു. അതാ നിന്റെ മക്കള്, വിലാപങ്ങളുടെ തീര്തഥപദങ്ങളില് മനുഷ്യമക്കളോടൊപ്പം കണ്ണീരൊഴുക്കാന് നീ അവര്ക്കമ്മ!
അവളുടെ ദിവ്യമിഴികളുടെ വറ്റാത്ത ഉറവയില് നിന്നും ജലധാരയായും ചിലപ്പോള് നിണധാരയായും കാലത്തിലേക്കൊഴുകികൊണ്ടിരിക്കുന്ന നിതാന്ത സാന്ത്വനത്തിന്റെു അടയാളങ്ങളാണ് അവളുടെ മിഴിനീരൊഴുകുന്ന തിരുസ്വരൂപങ്ങളും ദര്ശനനങ്ങളുമെല്ലാം. അതുകൊണ്ടല്ലേ വേദനയുടെ അകത്തിണ്ണകളില് തനിച്ചിരുന്ന് നാം ഗദ്ഗദപ്പെടുമ്പോള് ഇരുളില് അവളുടെ സാന്ത്വനമന്ത്രം വീണ്ടും വീണ്ടും കേള്ക്കു ക: ‘ഇതാ ഞാന് ഇവിടെ തന്നെയുണ്ട്. എന്റെല ഹൃദയത്തില് നിന്നും പൊട്ടിയൊഴുകുന്ന ഈ നീര്മസണികളില് നിന്റൊ ജീവിതം മുഴുവന് പകര്ന്നെ ടുക്കുന്ന അമ്മയായിട്ട്………’
നമ്മുടെ കണ്ണുനീര്തുള്ളികളൊന്നും പാഴായിപ്പോകാതിരിക്കാന് നമ്മെ പഠിപ്പിക്കുന്നത് – സ്നേഹത്തിനുവേണ്ടി, സ്നേഹത്തെ പ്രതി കുരിശിന്റെ വഴികളിലര്പ്പി ച്ച ഓരോ മിഴിനീര്ക്കണവും രക്ഷാകരമായി ഭവിക്കുന്നുവെന്ന് നമ്മെ ഓര്മ്മി പ്പിക്കുന്നത് – ഈ അമ്മയാണ്!.

You must be logged in to post a comment Login