കുരിശിന്റെ വഴി പാപങ്ങളെ കീഴടക്കാനുള്ള മാര്‍ഗ്ഗം

കുരിശിന്റെ വഴി പാപങ്ങളെ കീഴടക്കാനുള്ള മാര്‍ഗ്ഗം

ക്രാക്കോവ്: കരുണാര്‍ദ്രമായ കൊച്ചുകൊച്ചു പ്രവൃത്തികളിലൂടെ  അനുദിനജീവിതത്തില്‍ യേശുവിനെ കണ്ടെത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ലോകയുവജനസംഗമത്തില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കരുണാര്‍ദ്രമായ ഹൃദയം നമുക്കുണ്ടാകണം. യുവജനങ്ങള്‍ ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തിന്റെ അടയാളങ്ങളാകണം. കുരിശിന്റെ വഴി മാത്രമാണ് പാപങ്ങളെ കീഴടക്കാനുള്ള ഏക മാര്‍ഗം -മാര്‍പാപ്പ പറഞ്ഞു.

ക്രാക്കോവിനടുത്ത് പ്രൊക്കോസിമിലെ അംഗപരിമിതരായ കുട്ടികള്‍ക്കുള്ള യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ് ആശുപത്രി സന്ദര്‍ശിച്ചശേഷമാണ് മാര്‍പാപ്പ ബ്‌ളോണിയ പാര്‍ക്കില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്.

You must be logged in to post a comment Login