കുരിശുകളെ ഭയക്കാതെ കുരിശിന്റെ തിരുനാള്‍ ആഘോഷിച്ചു

കുരിശുകളെ ഭയക്കാതെ കുരിശിന്റെ തിരുനാള്‍ ആഘോഷിച്ചു

Crossഅല്‍ഖ്വോഷ്: ഒരു മതതീവ്രവാദത്തിനും അപഹരിക്കാനാവാത്ത വിശ്വാസത്തിന്റെ കെടാത്ത ജ്വാലയുമായി നിനവെ പ്ലെയ്‌നിലെ ആയിരക്കണക്കിന് ക്രൈസ്തവര്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിച്ചു കല്‍ദായ ആരാധനാലയമായ ഔര്‍ ലേഡി ഓപ് അല്‍ഖ്വോഷിലാണ് പ്രാര്‍ത്ഥനയ്ക്കായി അവര്‍ പ്രദക്ഷിണമായി എത്തിച്ചേര്‍ന്നത്. ഈ പ്രദക്ഷിണം കൃത്യമായ ഒരു അടയാളം നല്കുന്നു എന്നാണ് സിറിയന്‍ കാത്തലിക് വൈദികനായ നിസാര്‍ സീമാന്‍ പറയുന്നത്. തങ്ങള്‍ ഇവിടെയുണ്ടെന്നും ഒരാള്‍ പോലും സഹായിക്കാനോ സംരക്ഷിക്കാനോ ഇവിടെ ഞങ്ങള്‍ക്കില്ലെങ്കിലും കര്‍ത്താവിന്റെയും അവിടുത്തെ മാതാവായ മറിയത്തിന്റെയും സംരക്ഷണയില്‍ തങ്ങള്‍സുരക്ഷിതരാണ് എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് അവര്‍ ചെയ്തത്. അച്ചന്‍ പറഞ്ഞു.

You must be logged in to post a comment Login