കുരിശു നീക്കല്‍ വിശ്വാസത്തെ അപമാനിക്കല്‍

കുരിശു നീക്കല്‍ വിശ്വാസത്തെ അപമാനിക്കല്‍

guantoucrossoff_2944287bഹോങ്കോഗ്: ചൈനയിലെ കുരിശുനീക്കല്‍ ക്രൈസ്തവവിശ്വാസത്തെ അപമാനിക്കലും ക്രൈസ്തവപീഡനവുമാണെന്ന് എമിരത്തൂസ് ബിഷപ് കാര്‍ഡിനല്‍ ജോസഫ് സെന്‍. മതനയത്തിനെതിരെയുള്ള ഗൗരവതരമായ അടിച്ചമര്‍ത്തലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ്. അധികാരികള്‍ കുരിശ് നീക്കം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അവകാശത്തില്‍ നിന്നുള്ള വ്യതിചലനമാണ്. സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 20 മാസത്തിനുള്ളില്‍ സെചിയാങ് പ്രവിശ്യയിലെ 1200 ക്രൈസ്തവദേവാലയങ്ങളിലെ കുരിശുകള്‍ നീക്കപ്പെട്ടുകഴിഞ്ഞു.

You must be logged in to post a comment Login