കുര്‍ബാന മദ്ധ്യേ വൈദികനെ പോലീസ് ദേവാലയത്തില്‍ നിന്നും വലിച്ചിഴച്ചു

കുര്‍ബാന മദ്ധ്യേ വൈദികനെ പോലീസ് ദേവാലയത്തില്‍ നിന്നും വലിച്ചിഴച്ചു

പാരീസ്: ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികനെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് ദേവാലയത്തിന് പുറത്തേക്ക് കൊണ്ടു പോയി. പാരീസിലെ സെന്റ് റീത്താ ദേവാലയത്തിലാണ് നാടകീയമായ രംഗങ്ങള്‍ ഓഗസ്റ്റ് 3ന് അരങ്ങേറിയത്.

ദേവാലയത്തിലെ ബഞ്ചുകള്‍ പള്ളിയുടെ മുന്‍വശത്ത് ബാരിക്കേഡുകളായി ഉപയോഗിച്ച് ഒരു പറ്റം പോലീസുകാരാണ് ദേവാലയത്തിനകത്തേയ്ക്ക് കയറിയത്. പോലീസിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ വിശ്വാസികള്‍ പരസ്പരം കൈകള്‍ കോര്‍ത്ത് ഗാനം ആലപിച്ചു. എന്നാല്‍ ഇടവകാംഗങ്ങളെ പോലീസ് ചിതറിച്ചു. ദേവാലയത്തില്‍ കൊന്ത ചൊല്ലുകയായിരുന്ന വൈദികനെ നിലത്തു വീഴിച്ച്, ബലമായി ദേവാലയത്തിന്റെ പുറത്തേക്ക് പോലീസ്
വലിച്ചിഴച്ചു. ദിവ്യബലി അര്‍പ്പിക്കുകയായിരുന്ന ഫാ. ഗുയില്ലാവുമെ ഡി ടനോയുവാനിനെ അള്‍ത്താര വസ്ത്രങ്ങളോടു കൂടിയാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്.

1900ല്‍ നിര്‍മ്മിച്ച ദേവാലയം തകര്‍ത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലമായി മാറ്റുവാന്‍ 2005 ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു.

You must be logged in to post a comment Login