കുറ്റാരോപിതരായ വൈദികരെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റെക്ടറുടെ ബന്ധുക്കള്‍

കുറ്റാരോപിതരായ വൈദികരെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റെക്ടറുടെ ബന്ധുക്കള്‍

കൊച്ചി: ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. കെ. ജെ തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന വൈദികരെ തത്സ്ഥാനത്തു നിന്ന് സസ്‌പെന്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയ്ക്ക് കത്തെഴുതി.

കുറ്റാരോപിതരായ വൈദികര്‍ മിനിസ്ട്രിയില്‍ തുടരുന്നത് അവര്‍ക്ക് അനാവശ്യമായ നേട്ടമാണ് സമ്മാനിക്കുന്നതെന്നും അമേരിക്ക പോലെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വൈദികര്‍ക്ക് നേരെ ഏതെങ്കിലും ആരോപണം വരുമ്പോള്‍ അവരെ ഉടനെതന്നെ മിനിസ്ട്രിയില്‍ നിന്ന് മാറ്റിനിര്‍ത്താറുണ്ടെന്നും കത്തില്‍ പറയുന്നു. അറസ്റ്റ് നടന്നാല്‍ അവരെ സസ്‌പെന്റ് ചെയ്യാറുമുണ്ട്. അതുകൊണ്ട് കാനോനികമായി തന്നെ ഈ വൈദികരെ നീക്കം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മൂന്നു ദശാബ്ദം നീണ്ടുനിന്ന വംശീയ കലാപത്തിന്റെ ഇരയാവുകയായിരുന്നു ഫാ. തോമസ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാഷയുടെ പേരിലുള്ള അധികാരത്തിന്റെ വടംവലിയാണ് റെക്ടറുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

You must be logged in to post a comment Login