കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണം; സിഡ്‌നി ആര്‍ച്ച് ബിഷപ്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണം; സിഡ്‌നി ആര്‍ച്ച് ബിഷപ്

arch-fisher

സിഡ്‌നി: അഭയാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കണമെന്നും ക്രൈസ്തവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കണമെന്നും സിഡ്‌നി ആര്‍ച്ച് ബിഷപ് അന്തോനി ഫിഷര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഗവണ്‍മെന്റിന് മാത്രമായി വിട്ടുകൊടുക്കേണ്ടതല്ലെന്നും അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മതപീഡനത്തിന്റെയും യുദ്ധങ്ങളുടെയും അപകടങ്ങളുടെയും എല്ലാം നിഴലില്‍ ജീവിക്കുന്നവര്‍ ഏത് മതവിശ്വാസിയുമായിക്കൊള്ളട്ടെ അവരെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കുക.മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവമതപീഡനം ചരിത്രത്തിലേക്കും വച്ചേറ്റവും ഭീകരമായിട്ടുള്ളതാണ്. ഓരോ വര്‍ഷവും ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ രക്തസാക്ഷികളാകുന്നു. ആര്‍ച്ച് ബിഷപ് പറഞ്ഞു.

You must be logged in to post a comment Login