കൂട്ടക്കുരുതികള്‍ക്ക് ശേഷം ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് ഭീകരതയ്‌ക്കെതിരെ തെരുവില്‍

ജക്കാര്‍ത്ത: ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഭീകരസംഘടനയുടെ ചാവേര്‍ബോംബാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ പരിക്കേല്ക്കുകയും ചെയ്തതിന് ശേഷം രാജ്യത്ത് നടമാടിയ ഭീകരതയ്‌ക്കെതിരെ ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ച് നാളെ തെരുവിലിറങ്ങും.

ദുരന്തത്തില്‍ ഞങ്ങള്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഭീകരതയുടെ എല്ലാ രൂപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. ഇഡോനേഷ്യയുടെ ഐക്യത്തിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ജക്കാര്‍ത്ത അതിരൂപതയുടെ വികാര്‍ ജനറല്‍ ഫാ. അലക്‌സിയസ് പറഞ്ഞു.

ദുരന്തം ഞങ്ങളെ നടുക്കിക്കളഞ്ഞു. എന്നാല്‍ തലസ്ഥാനത്ത് ജീവിതം സാധാരണനിലയിലാണ്. ഭീകരതയോടുള്ള എല്ലാ ഭയങ്ങളെയും അതിജീവിക്കാന്‍ ഗവണ്‍മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫാ. ബിനാവാന്‍ പറഞ്ഞു .

ഇഡോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുഹമ്മദീയയുടെയും നാഹ്ദല്‍തുല്‍ ഉലാമയുടെയും സഹകരണത്തോടെയാണ് ക്രൈസ്തവര്‍ ഭീകരതയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരെ പ്രതികരണവുമായി നാളെ തെരുവിലിറങ്ങുന്നത്.

You must be logged in to post a comment Login