കൂട്ടായ്മയുടെ പ്രേരകശക്തി ദൈവാരൂപിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കൂട്ടായ്മയുടെ പ്രേരകശക്തി ദൈവാരൂപിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: സമൂഹത്തിലും കുടുംബങ്ങളിലും കൂട്ടായ്മയുടെ അനുഭവം നിലനിര്‍ത്താന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഞായറാഴ്ച പെന്തക്കോസ്താ ദിനത്തില്‍  നല്കിയ വചന വിചിന്തനത്തിലാണ് മാര്‍പാപ്പാ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

ലോകത്ത് ചിലര്‍ അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ ഏകാന്തത പാപജീവിതത്തിന്റെ ഫലമാണ്. നമ്മിലുള്ള ദൈവാത്മാവിനെ നഷ്ടപ്പടുത്തുന്ന അവസ്ഥയാണത്. ദൈവാത്മാവിനെ നഷ്ടപ്പെടുത്തുമ്പോള്‍ കൂട്ടായ്മയില്‍ നിന്നും നാം അകലുന്നു. മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവാണ് കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കാന്‍ നമ്മെ സഹായിക്കുന്നതെന്നും മാര്‍പാപ്പ വചനവിചിന്തനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവുമായി വിശ്വാസത്തില്‍ ഐക്യപ്പെട്ടവര്‍ പരിശുദ്ധാരൂപിയെ സ്വീകരിക്കുന്നു. കുടുംബങ്ങളിലും സമൂഹത്തിലും കൂട്ടായ്മയുടെ അനുഭവത്തിലേക്ക് ദൈവാത്മാവ് നമ്മെ വളര്‍ത്തുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login