കൃപയുടെ സമൃദ്ധി ചൊരിഞ്ഞ് സമര്‍പ്പിത വര്‍ഷം

വത്തിക്കാന്‍: സഭ ആചരിച്ച സമര്‍പ്പിത വര്‍ഷം ക്രൈസ്തവ
സഭയിലെ സന്ന്യസ്തരുടെ ജീവിതങ്ങളെ നവീകരിക്കാന്‍ സഹായകമായ കൃപയുടെ കാലമായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഹൊസ്സേ റോഡ്രിഗസ് കര്‍ബാലോ.

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സെക്രട്ടറിയായ കര്‍ബാലോ ഒരുവര്‍ഷക്കാലം നീണ്ടുനിന്ന സന്ന്യസ്തരുടെ വര്‍ഷാചരണത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.

ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ അനുഷ്ഠിക്കുന്ന സന്ന്യസ്തര്‍ അവരുടെ ജീവിതരീതികളെ വിലയിരുത്തുവാനും നവീകരിക്കാനുമായിരുന്നു സമര്‍പ്പിതവര്‍ഷം സഭ ആചരിച്ചത്. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ക്രീയാത്മകമായ വിശ്വസ്തത വളര്‍ത്തുവാനും ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടുള്ള നവീകരണത്തിനായ് പരിശ്രമിക്കാനും വേണ്ടിയായിരുന്നു ഇങ്ങനെയൊരു വര്‍ഷാചരണം എന്നും ആര്‍ച്ച് ബിഷപ്പ് കര്‍ബാലോ വിശദീകരിച്ചു.

കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം സന്ന്യാസജീവിതപാതയിലെ കാരുണ്യഭാവം വിലയിരുത്തുവാനും അതില്‍ വളരുവാനുമുള്ള അവസരം ഒരുക്കുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് സന്ന്യസ്തരെ ഓര്‍മ്മപ്പെടുത്തി.

2014 നവംബര്‍ 30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സമര്‍പ്പിതവര്‍ഷാചരണം കര്‍ത്താവിന്റെ സമര്‍പ്പിത തിരുനാളായ ഫെബ്രുവരി
2 ന് അവസാനിക്കും.

You must be logged in to post a comment Login