കെനിയന്‍ പ്രസിഡന്റിന് ഫ്രാന്‍സിസ് പാപ്പ സമ്മാനിച്ചത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഛായാചിത്രം

കെനിയ: ആറു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ ഫ്രാന്‍സിസ് പാപ്പ കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാറ്റക്ക് സമ്മാനിച്ചത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഛായാചിത്രം. ശില്‍പിയും ചിത്രകാരനുമായ ഗിയാന്‍ ലോറെന്‍സോ ബെര്‍ണിനി വരച്ച ചിത്രമാണ് മാര്‍പാപ്പ കെനിയാറ്റക്ക് സമ്മാനമായി നല്‍കിയത്. ആഫ്രിക്കന്‍ വന്‍കരയിലെ കെനിയ, ഉഗാണ്ട, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login