കെസിഎസ്എല്‍ ശതാബ്ദിറാലി സമാപിച്ചു

കെസിഎസ്എല്‍ ശതാബ്ദിറാലി സമാപിച്ചു

കൊച്ചി: കേരള കാത്imageabove_5867തലിക് സ്റ്റുഡന്റ്‌സ് ലീഗ്(കെസിഎസ്എല്‍) ശതാബ്ദിറാലി സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റാലിയില്‍ സംബന്ധിച്ചു. വിശ്വാസം, പഠനം, സേവനം എന്ന കെസിഎസ്എല്‍ മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കിക്കൊണ്ടാണ് അംഗങ്ങള്‍ റാലിയില്‍ പങ്കെടുത്തത്.
ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി എസ്.ശര്‍മ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പരമ്പരാഗത കലാരൂപങ്ങളായ മാര്‍ഗ്ഗംകളി, ചവിട്ടുനാടകം എന്നിവയും ബാന്‍ഡ്, ചെണ്ടമേളങ്ങളും റാലിക്ക് കൂടുതല്‍ മാറ്റേകി. മികച്ച പ്രകടനം നടത്തിയ രൂപതയ്ക്കുള്ള ഒന്നാം സമ്മാനം വരാപ്പുഴ അതിരൂപത കരസ്ഥമാക്കി. സ്‌കൂള്‍ തല മത്സരങ്ങളില്‍ എറണാകുളം
സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

You must be logged in to post a comment Login