കെസിഎസ് എല്‍ ശതാബ്ദി ക്ക് നിവിന്‍ പോളിയും

കെസിഎസ് എല്‍ ശതാബ്ദി ക്ക് നിവിന്‍ പോളിയും

nivin-pauly-20150528162339-26267 വല്ലാര്‍പാടം: ലോകത്തിലെ പ്രഥമ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ ശതാബ്ദി മഹാസംഗമം നാളെ വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുമ്പോള്‍ ശതാബ്ദി റാലി ഫഌഗ് ഓഫ് ചെയ്യുന്നത് ചലച്ചിത്രതാരം നിവിന്‍ പോളി. കണ്ടെയ്‌നര്‍ ജംഗക്ഷനില്‍ വച്ചാണ് ഫഌഗ് ഓഫ് ചെയ്യുന്നത്. കൊച്ചി മേയര്‍ ടോണി ചമ്മണി റാലി ഉദ്ഘാടനം ചെയ്യും.
മൂന്നു മണിക്കുള്ള മഹാസംഗമം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രുസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തും.  ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മൂന്നു റീത്തുകളിലും ഉള്‍പ്പെട്ട പതിനൊന്ന് മെത്രാന്മാര്‍ സംഗമത്തില്‍ പങ്കെടുക്കും.

You must be logged in to post a comment Login