കെസിബിസി നാടകമത്സരം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം

കെസിബിസി നാടകമത്സരം; ഉദ്ഘാടനം ഇന്ന് വൈകുന്നേരം

bannerകൊച്ചി: കെസിബിസിയുടെ മാധ്യമകമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് അഖിലകേരള നാടകമത്സരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30 ന് മാധ്യമ കമ്മീഷന്‍ വൈസ് ചെയര്‍മാനും എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കും. 27 ന് നാടകമേള സമാപിക്കും. 11 നാടകങ്ങളാണ് ഇത്തവണയുള്ളത്. ദിവസവും വൈകുന്നേരം ആറിന് നാടകം തുടങ്ങുമെന്ന് മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.

You must be logged in to post a comment Login