കെസിബിസി നാടകമത്സരം നാളെ സമാപിക്കും

കെസിബിസി നാടകമത്സരം നാളെ സമാപിക്കും

കൊച്ചി: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ മീഡിയ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിക്കുന്ന 29–ാമത് അഖിലകേരള സാമൂഹിക സംഗീത നാടകമത്സരം നാളെ സമാപിക്കും. ധാര്‍മികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന മേളയില്‍ ഇക്കുറി പന്ത്രണ്ടു നാടകങ്ങളാണു മത്സരത്തിലുള്ളത്.

ഇന്നു കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മായാദര്‍പ്പണ്‍, നാളെ തിരുവനന്തപുരം ചമയം ചാരിറ്റബിള്‍ കലാവേദിയുടെ ഒറ്റുകാരനും നീതിമാനും കുരിശുപണിഞ്ഞവനും എന്നീ നാടകങ്ങളും അരങ്ങിലെത്തും.

വൈകുന്നേരം ആറിനാണു നാടകം ആരംഭിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍നിന്നു നൂറുകണക്കിനാളുകളാണു നാടകങ്ങള്‍ ആസ്വദിക്കാന്‍ പിഒസിയിലെത്തുന്നത്.

You must be logged in to post a comment Login