കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഉപവാസസമരം

കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഉപവാസസമരം

തൃശ്ശൂര്‍: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ഉപവാസസമരം നടത്തി. ലോക രോഗീദിനത്തോടനുബന്ധിച്ചായിരുന്നു ഉപവാസ സമരം. വികാരി ജനറാള്‍ മോണ്‍.തോമസ് കാക്കശ്ശേരി ഉപവാസസമരം ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങള്‍ക്കു ചികിത്സ ലഭ്യമാക്കാന്‍ അധികാര കേന്ദ്രങ്ങളിലുള്ളവര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login