കെസ്റ്ററുടെ മകളുടെ പാട്ടിന് ഫേസ്ബുക്കില്‍ 1 ലക്ഷം ഹിറ്റ്!

കെസ്റ്ററുടെ മകളുടെ പാട്ടിന് ഫേസ്ബുക്കില്‍ 1 ലക്ഷം ഹിറ്റ്!

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് കൃപാ കെസ്റ്റര്‍ എന്ന പത്തു വയസ്സുകാരിയുടെ ഗാനം. അപ് ലോട് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ ഒരുലക്ഷത്തിലധികം ആളുകളാണ് ഫെയ്‌സ്ബുക്കിലൂടെ മാത്രം ഈ ഗാനം ആസ്വദിച്ചത്.യൂട്യൂബിലും ഗാനം കേള്‍ക്കാം.

പതിനായിരത്തിലധികം ഭക്തിഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സ്വര്‍ഗ്ഗീയ ഗായകന്‍ കെസ്റ്ററിന്റെയും ഭാര്യ രേഖയുടെയും മകളാണ് കൃപ.

പ്രകാശം എന്ന ഭക്തിഗാന ആല്‍ബത്തിലാണ് കൃപകെസ്റ്റര്‍ പാടിയ “മഴവില്ലിന്‍ കളിവീട്ടില്‍ മണിവീണ മീട്ടുന്ന…” എന്നു തുടങ്ങുന്ന അതിമനോഹരഗാനം.

അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം എന്ന ഗാനം മലയാളികള്‍ക്ക് സമ്മാനിച്ച ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ആല്‍ബം എന്ന പ്രത്യേകതയും പ്രകാശത്തിനുണ്ട്. സിപ്പി പള്ളിപ്പുറത്തിന്റെതാണ് വരികള്‍.

കളമശ്ശേരി രാജഗിരി സ്‌കൂളിലെ  നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൃപ.

You must be logged in to post a comment Login