കേക്കു നല്‍കാം, പക്ഷേ വിശ്വാസം കൈവിടില്ല!

കേക്കു നല്‍കാം, പക്ഷേ വിശ്വാസം കൈവിടില്ല!

cakeഅയര്‍ണ്ടിലെ ബെല്‍ഫാസ്റ്റിലുള്ള ആഷേസ് ബേക്കറിയുടമകള്‍ നല്ല കച്ചവടക്കാരാണ്. എന്നാല്‍ കച്ചവടത്തിലെ ലാഭത്തിനു വേണ്ടി മനസാക്ഷിയെ ഒറ്റുകൊടുക്കാന്‍ ഇവര്‍ തയ്യാറല്ല, അത് അല്‍പം നഷ്ടം നേരിട്ടുകൊണ്ടാണെങ്കില്‍ പോലും. ഇംഗ്ലണ്ടിലെ ആന്‍ട്രിമില്‍ ഉള്ള ക്രൈസ്തവകുടുംബമാണ് ബേക്കറിയുടെ ഉടമസ്ഥര്‍. കേക്കു വാങ്ങാനെത്തിയ ഗേ ആയ ഉപഭോക്താവിനോട് വിവേചനപരമായി പെരുമാറി എന്നതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് വരെ ഉണ്ടായെങ്കിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍ ചെയ്തത്.

സംഭവം ഇങ്ങനെ : ബേക്കറിയില്‍ കേക്കു വാങ്ങാനെത്തിയ സ്വവര്‍ഗഭോഗിയായ  ആയ ഉപഭോക്താവ് സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്ന രീതിയിലുള്ള വാചകം കേക്കില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ സ്വത്വത്തെ ചോദ്യം ചെയ്‌തെന്നാരോപിച്ച് ഇയാള്‍ അയര്‍ലണ്ടിലെ തുല്യതാ കമ്മീഷനില്‍ പരാതി നല്‍കി. ബേക്കറി ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്നതല്ലെന്നും അത് ഒരു കച്ചവടസ്ഥാപനം മാത്രമാണെന്നുമായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞത്. കേസ് കോടതിയില്‍ എത്തിയതിനെത്തുടര്‍ന്ന് നഷ്ടപരിഹാരമായി 500 യു.എസ് ഡോളറാണ് ഇവര്‍ക്കു നല്‍കേണ്ടിവന്നത്.

എന്നാല്‍ ഉപഭോക്താവിനോടായിരുന്നില്ല, മറിച്ച് അയാള്‍ പറഞ്ഞ ആശയത്തോടായിരുന്നു തങ്ങള്‍ക്കു വിയോജിപ്പെന്നും അത് ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്നും ബേക്കറി ഉടമസ്ഥരായ മക്ആര്‍തര്‍ കുടുംബാംഗങ്ങള്‍ പറഞ്ഞു. തങ്ങള്‍ തികഞ്ഞ ക്രിസ്തീയമതഭക്തരാണെന്നും ഇത്തരത്തിലൊതു കാര്യം ചെയ്യാന്‍ തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ലെന്നും നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നാലും ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

അനൂപ.

You must be logged in to post a comment Login