കേന്ദ്രസര്‍ക്കാരിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്കായി കത്തോലിക്കാ കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. മാര്‍ച്ച് 31 വരെയുള്ള റബ്ബര്‍ ഇറക്കുമതി നിയന്ത്രണവും മദ്രാസ്, ബോംബെ തുറമുഖങ്ങളിലൂടെ മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളൂവെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും ടയര്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സമിതി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയോടുള്ള പ്രതിഷേധ സൂചകമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ എല്ലാ യൂണിറ്റുകളിലും ജനുവരി 31 ന് കരിദിനമായി ആചരിക്കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. റബ്ബര്‍ സംഭരണത്തിലൂടെയോ മറ്റു നടപടികളിലൂടെയോ കിലോക്ക് 200 രൂപ ലഭിക്കത്തക്ക രീതിയില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

You must be logged in to post a comment Login