കേരളം പൂര്‍ണ്ണമായും മദ്യവിമുക്തമാകണം: ആര്‍ച്ച്ബിഷപ്പ് ഡോ.കല്ലറക്കല്‍

കേരളം പൂര്‍ണ്ണമായും മദ്യവിമുക്തമാകണം: ആര്‍ച്ച്ബിഷപ്പ് ഡോ.കല്ലറക്കല്‍

കൊച്ചി: കേരളത്തെ പൂര്‍ണ്ണമായും മദ്യവിമുക്ത സംസ്ഥാനമാക്കി മാറ്റണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടന്നുകയറ്റം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപതാ കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച 17-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒത്തുചേരലുകളും ആഘോഷങ്ങളും വേണ്ടതുതന്നെ, എന്നാല്‍ അവയെല്ലാം മദ്യവിമുക്തമാക്കണം. മക്കള്‍ക്ക് നല്ല മാതൃക കാണിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളാണ്. ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യവിമുക്ത സംസ്ഥാനം എന്ന നിലയിലേക്ക് നാമെത്തണം. ഒരു ലഹരിവിരുദ്ധ സംസ്‌കാരമാണ് നാം പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login