കേരളം വിശുദ്ധിയുടെ വഴിയില്‍

കേരളം വിശുദ്ധിയുടെ വഴിയില്‍

കേരളത്തിന് അഭിമാനിക്കാം, ഒപ്പം കൂടുതലായി സീറോ മലബാര്‍ സഭയ്ക്കും. കേരളമണ്ണില്‍ നിന്നുള്ള 21 പുണ്യജീവിതങ്ങള്‍ വിശുദ്ധ പദവിയിലേക്കായി ദൈവം ഉയര്‍ത്തിയിരിക്കുന്നു. ഇതില്‍ 15 വ്യക്തികളും സീറോ മലബാര്‍ സഭയില്‍ നിന്നുള്ളവരാണ്. അഞ്ചു പേര്‍ ലാറ്റിന്‍ സഭാംഗങ്ങളും ഒരാള്‍ സീറോ മലങ്കരസഭാംഗവുമാണ്.

സീറോ മലബാര്‍സഭാംഗങ്ങളായ വിശുദ്ധ അല്‍ഫോന്‍സാ, ചാവറയച്ചന്‍. എവുപ്രാസ്യാമ്മ എന്നിവരെയാണ് ഇതിനകം വിശുദ്ധരായി ആഗോള കത്തോലിക്കാസഭ  പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് പുണ്യജീവിതങ്ങള്‍ വിശുദ്ധരായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നേയുള്ളൂ. എങ്കിലും വിശുദ്ധരായി തന്നെയാണ് സഭ അവരെയും കാണുന്നത്.

മറിയം ത്രേസ്യ, തേവര്‍പ്പറമ്പില്‍ കുഞ്ഞച്ചന്‍, ദേവസഹായം പിള്ള എന്നിവര്‍ നാമകരണത്തിന്റെ മൂന്നാം സ്റ്റേജിലാണ്. അതായത് വാഴ്ത്തപ്പെട്ട പദവിയില്‍.

മാര്‍ തോമസ് കുര്യാളശ്ശേരി, മാത്യു കദളിക്കാട്ടില്‍, ഫാ. ജോസഫ് വിതയത്തില്‍ എന്നിവര്‍ ധന്യപദവിയിലാണ്. സിസ്റ്റര്‍ റാണി മരിയ, മാര്‍ മാത്യു കാവുകാട്ട് എന്നിവര്‍ ദൈവദാസ പദവിയിലാണ്.

മാര്‍ ഇവാനിയോസാണ് മലങ്കരസഭയില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ബി

You must be logged in to post a comment Login