കേരളത്തിന്റെ കാരുണ്യസംസ്‌കാരം മാതൃകാപരം; ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കേരളത്തിന്റെ കാരുണ്യസംസ്‌കാരം മാതൃകാപരം; ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ കാരുണ്യ സംസ്‌കാരം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമാണെന്ന് സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

നാനാജാതി മതവിശ്വാസികളായ മനുഷ്യര്‍, തങ്ങളുടെ അയല്‍ക്കാരെയും അഗതികളെയും സ്‌നേഹിക്കാനും ആവശ്യമായ സഹായസഹകരണങ്ങള്‍ എത്തിക്കാനും പരിശ്രമിക്കുന്നു. ‘മാനവസേവയിലൂടെ മാധവസേവ’യെന്ന കാഴ്ചപ്പാട് വ്യക്തികളില്‍ ശക്തമായി സ്വാധീനിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒളരി സെന്റ് ക്രിസ്റ്റീനഹോമില്‍ നടന്ന സമ്മേളനത്തില്‍ കാരുണ്യ കേരള സന്ദേശയാത്രയുടെ ഭാഗമായി കാരുണ്യസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login