കേരളത്തിലെ ക്രൈസ്തവര്‍ ജസ്റ്റിസ് സണ്‍ഡേ ആചരിച്ചു

കേരളത്തിലെ ക്രൈസ്തവര്‍ ജസ്റ്റിസ് സണ്‍ഡേ ആചരിച്ചു

കൊച്ചി: കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍(പിഒസി) ഓഗസ്റ്റ് 23, 24 തീയ്യതികളില്‍ ജസ്റ്റിസ് സണ്‍ഡേ ആചരിച്ചു. ദളിത് ക്രൈസ്തവരെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം കേരളകത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ജസ്റ്റിസ് സണ്‍ഡേയായി ആചരിക്കുക.

ഓഗസ്റ്റ് 24ന് എറണാകുളത്തെ പിഒസി സെന്ററില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിക്ക് പരിസമാപ്തി കുറിച്ചത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി. കമാല്‍ ബാഷയാണ്. കേരളത്തിലെ ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും, അവര്‍ക്ക് ആവശ്യമായ മതസ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു. മതത്തിന്റെ പേരില്‍ ഒരാളും വേര്‍തിരിക്കപ്പെടാന്‍ ഇടയാവരുതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ്‌സ് കമ്മീഷനും ദളിത് ക്രിസ്ത്യന്‍ മഹാജന സഭയും ചേര്‍ന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്.

You must be logged in to post a comment Login