കേരളത്തിലെ മലങ്കരസഭ നേപ്പാളിലെ ഗ്രാമത്തെ ദത്തെടുക്കും

കേരളത്തിലെ മലങ്കരസഭ നേപ്പാളിലെ ഗ്രാമത്തെ ദത്തെടുക്കും

nepal-quakeഭൂകമ്പബാധിത പ്രദേശങ്ങളിലൊന്നായ നേപ്പാളിലെ പട്ദാര്‍ ഗ്രാമത്തെ കേരളത്തിലെ മലങ്കര സഭ ദത്തെടുക്കും. പദ്ധതിയുടെ ഭാഗമായി ഭൂകമ്പത്തില്‍ തകര്‍ന്ന 50 തോളം കുടുംബങ്ങള്‍ ഇവര്‍ പുനര്‍നിര്‍മ്മിച്ചു നല്‍കും. ഇതിനു പുറമേ ഇവിടുത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു കൊടുക്കാനും ഭൂകമ്പത്തില്‍ തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാനും ഇവര്‍ക്ക് ലക്ഷ്യമുണ്ട്. നേപ്പാള്‍ സര്‍ക്കാരില്‍ നിന്നും ഇതിനായുള്ള അനുമതി് ലഭിച്ചു കഴിഞ്ഞു.

ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട നേപ്പാളിലെ ജനങ്ങള്‍ക്ക് ഇതൊരാശ്വാസമാകുമെന്ന് സീറോ മലങ്കര സഭാ വക്താവായ പി.സി. ഏലിയാസ് പറഞ്ഞു. ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് നെറ്റവര്‍ക്ക്(ICON), ലൂഥറൈന്‍ വേള്‍ഡ് ഫെഡറേഷന്‍ എന്നീ സംഘടനകളോടു ചേര്‍ന്നായിരിക്കും മലങ്കര സഭ ഈ പദ്ധതി നടപ്പിലാക്കുക.

You must be logged in to post a comment Login