കേരളത്തില്‍ ഓരോ ദിവസവും നാലു കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു

കേരളത്തില്‍ ഓരോ ദിവസവും നാലു കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നു

കൊച്ചി: കേരളത്തില്‍ ഓരോ ദിവസവും ശരാശരി നാലു കുട്ടികള്‍ വീതം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നു. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്. മൂന്നുവര്‍ഷങ്ങളായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രണ്ടിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു.

2013 ല്‍ 1002 കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരുന്നതെങ്കില്‍ 2015 ല്‍ 1,569 ആയി. ഈ വര്‍ഷം അഞ്ചുമാസത്തിനുള്ളില്‍ 790 കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളായിട്ടുണ്ട് എന്നാണ് പോലീസ് റിക്കോര്‍ഡുകള്‍. 2012 നവംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ 53 കേസുകളാണ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിരുന്നത്.

You must be logged in to post a comment Login