കേരള ലത്തീന്‍ കത്തോലിക്കാ മാധ്യമ കോണ്‍ഗ്രസ് ഇന്ന് തുടങ്ങും

കേരള ലത്തീന്‍ കത്തോലിക്കാ മാധ്യമ കോണ്‍ഗ്രസ് ഇന്ന് തുടങ്ങും

കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയ കമ്മീഷന്റെ നേതൃത്വത്തിലുള്ള ലത്തീന്‍ കത്തോലിക്കാ മാധ്യമ കോണ്‍ഗ്രസ് ഇന്ന് എറണാകളും ആശീര്‍ഭവനില്‍ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് മന്ത്രി ഡോ. തോമസ് ഐസക് മാധ്യമ സംഗമം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അധ്യക്ഷത വഹിക്കും.

വൈകിട്ട് 6.30 ന് കേരള സമൂഹത്തിലെ ചലനങ്ങള്‍ -മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാത്രി 9 ന് സിഎസി അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.

ജൂലൈ 29 ന്, ദിവ്യബലിക്ക് പുനലൂര്‍ രൂപത വികാരി ജനറല്‍ മോണ്‍ വിന്‍സെന്റ് എസ് ഡിക്രൂസ് മൂഖ്യകാര്‍മിത്വം വഹിക്കും. തുര്‍ന്ന് ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് ക്ലാസ് നയിക്കും. തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും കേരള ലത്തീന്‍ ചരിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കുമം. വെള്ളിയാഴ്ച ഒരു മണിക്ക് സമ്മേളനം സമാപിക്കും.

You must be logged in to post a comment Login