കൈയെത്താദൂരത്ത് കൈകളില്ലാതെ!

കൈയെത്താദൂരത്ത് കൈകളില്ലാതെ!

coxഇരുകൈകളുമില്ലാതെ കാലുകള്‍ കൊണ്ട് തനിയെ വിമാനം പറത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ യുവതിയാണ് ജെസീക്ക കോക്ക്‌സ്. അമേരിക്ക തായ്‌ക്കോണ്ട അസോസിയേഷനില്‍ നിന്ന് ആംലെസ് ബ്ലാക്ക് ബെല്‍റ്റും അവള്‍ നേടിയിട്ടുണ്ട്. കൈകളില്ലാതിരുന്നിട്ടും കൈകള്‍ ഉള്ളവരെക്കാള്‍ കൂടുതല്‍ മഹത്തായ വിജയങ്ങള്‍ നേടാന്‍ അവള്‍ക്ക് കരുത്തായത് അടിയുറച്ച ദൈവവിശ്വാസവും ആത്മവിശ്വാസവും മകളെ നിരാശയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കന്മാരുടെ പൂര്‍ണ്ണ പിന്തുണയുമായിരുന്നു.

സാഹചര്യങ്ങളും വ്യക്തികളും മനസിലേല്പിച്ച നെഗറ്റീവ് ചിന്തകളെ അതിജീവിക്കാനുള്ള കരുത്ത് അവള്‍ ആര്‍ജ്ജിച്ചെടുത്തു. കാരണം മറ്റുള്ളവരുടെ ചിന്തകള്‍ തന്നെയൊരിക്കലും വളര്‍ത്തുകയില്ലെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു.
1983 ഫെബ്രുവരി രണ്ടിന് അമേരിക്കയിലെ അരിസോണയിലെ സിയെറ വിസ്റ്റയിലായിരുന്നു ജനനം. മാതാപിതാക്കള്‍ ബൊയേങ്കായയും ഇനേസ്‌ക്കയും .നീ ആഗ്രഹിക്കുന്നതെല്ലാം നിനക്ക് ചെയ്യാന്‍ കഴിയുമെന്നായിരുന്നു അമ്മ തുടര്‍ച്ചയായി മകളോട് പറഞ്ഞുകൊണ്ടിരുന്നത്. അത് ആത്മവിശ്വാസത്തിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ അവള്‍ക്ക് ചിറകുകകള്‍ നല്കുകയും ചെയ്തു.
പതിനാലാം വയസിലേക്ക് കടന്നതുമുതല്‍ അവള്‍ കൃത്രിമ കൈകള്‍ ഉപയോഗിച്ചതേയില്ല. മറ്റുള്ളവര്‍ കൈകൊണ്ട് ചെയ്യുന്നതെല്ലാം അവള്‍ കാലുകൊണ്ട് ചെയ്തു. തനിക്ക് ദൈവം കൈ തന്നില്ലെങ്കിലും കാലെങ്കിലും തന്നുവല്ലോ എന്ന കൃതജ്ഞത അവളുടെ മനസ്സ് നിറയെയുണ്ടായിരുന്നു. കാലുകൊണ്ട് ഡ്രൈവ് ചെയ്യാനുള്ള കഴിവും മിനിറ്റില്‍ 25 വാക്കുകള്‍ടൈപ്പ് ചെയ്യാന്‍ കഴിയുന്ന വേഗതയും അവള്‍ സ്വന്തമാക്കി. കോണ്‍ടാക്ട് ലെന്‍സ് വയ്ക്കുന്നതും നീക്കുന്നതുപോലും കാലുകള്‍ കൊണ്ട് ചെയ്യാനുള്ള വൈദഗ്ധ്യവും അവള്‍ ആര്‍ജ്ജിച്ചെടുത്തു.
2005 ജസീക്കയുടെ ജീവിതത്തിലെ നിര്‍ണ്ണായക വര്‍ഷമാണ്. ഫൈറ്റര്‍ പൈലറ്റായ റോബിന്‍ സ്റ്റെഡാര്‍ഡ് എന്ന വ്യക്തിയുമായുള്ള കണ്ടുമുട്ടല്‍ വഴിയായി പലപ്പോഴായി 74 മണിക്കൂര്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ജസീക്ക ആദ്യമായി വിമാനം പറത്തിയത് പ്രസ്തുതവര്‍ഷമായിരുന്നു.
പക്ഷേ പൈലറ്റ് ലൈസന്‍സ് ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. .
ഒടുവില്‍ പല കടമ്പകള്‍ കടന്ന് 2008 ഒക്‌ടോബര്‍ 10 ന് മൂന്നു വര്‍ഷത്തെ ട്രെയിനിങിന് ശേഷമാണ് ജെസീക്കയ്ക്ക് പൈലറ്റ് ലൈസന്‍സ് കിട്ടിയത്.
പതിനാലാം വയസില്‍ ജസീക്ക തായ്‌ക്കോണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. സൈക്കോളജിയില്‍ ബിരുദധാരി കൂടിയാണ്. യാതൊരു പ്രത്യേകതകളുമില്ലാത്ത വാഹനമാണ് ജസീക്ക ഡ്രൈവ് ചെയ്യുന്നത്. 17 രാജ്യങ്ങളില്‍ മോട്ടിവേഷനല്‍ സ്പീക്കറായി അനേകായിരങ്ങളോട് ജസീക്ക ഇതിനകം സംസാരിച്ചുകഴിഞ്ഞു.
. 2012 മെയ് മാസത്തിലായിരുന്നു ജസീക്കയുടെ വിവാഹം. തായ്‌ക്കോണ്ട പരിശീലകനും ജസീക്ക കോക്ക്‌സ് മോട്ടിവേഷനല്‍ സര്‍വീസസിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ പാട്രിക്ക് ആണ് ഭര്‍ത്താവ്..

2 Responses to "കൈയെത്താദൂരത്ത് കൈകളില്ലാതെ!"

  1. siby   April 20, 2015 at 1:15 pm

    Dear Jessica..best wishes…god bless.lovingly fr SIby

  2. siby   April 20, 2015 at 1:16 pm

    Thank you lord for the person of Jessica.

You must be logged in to post a comment Login