കൈലാഷ് സത്യാര്‍ത്ഥി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

കൈലാഷ് സത്യാര്‍ത്ഥി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

റോം:  ഇന്ത്യയില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പൊതു സമ്മേളനത്തിന്റെ സമയമായതിനാലും വലിയ ജനക്കൂട്ടം ഫ്രാന്‍സിസ് പാപ്പയെ കാത്തു നില്‍പ്പുണ്ടായിരുന്നതിനാലും കൂടിക്കാഴ്ച അല്‍പനേരം മാത്രമേ നീണ്ടുനിന്നുള്ളൂ.

‘നമസ്‌തേ’ എന്നു പറഞ്ഞാണ് കൈലാഷ് സത്യാര്‍ത്ഥി ഫ്രാന്‍സിസ് പാപ്പയെ അഭിവാദനം ചെയ്തത്. തുടര്‍ന്ന് ഇരുവരും ഹസ്തദാനം ചെയ്തു.

കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 2014 ലാണ് കൈലാഷ് സത്യാര്‍ത്ഥിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1980 ല്‍ സേവ് ദ ചില്‍ഡ്രന്‍ മൂവ്‌മെന്റ് സത്യാര്‍ത്ഥി രൂപീകരിച്ചിരുന്നു. ഇന്ന് 144 ഓളം രാജ്യങ്ങളിലായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login